Advertisement

മന്ത്രിയുമായുള്ള ചർച്ചയിൽ ധാരണ; സംസ്ഥാനത്ത്  നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു, എല്ലാ സംഘടനകളും സമരത്തിൽ നിന്ന് പിന്മാറി

ബസ് ഉടമസ്ഥ സംഘടനകളായ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ , കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ , കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി , എന്നീ സംഘടനകളുമായി ബഹു ഗതാഗത മന്ത്രി 02 11 2026 ൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ 2026 നവംബർ മാസം മൂന്നാം തീയതി മുതൽ നടത്താൻ തീരുമാനിച്ചിരുന്ന ബസ് സമരം പിൻവലിക്കാൻ തീരുമാനിച്ചു.

ചർച്ചയിൽ അംഗീകരിക്കപ്പെട്ട ആവശ്യങ്ങൾ-

1) വെറ്റ് ലീസിങ്ങിലൂടെ പ്രൈവറ്റ് ബസുകൾ വാടകയ്ക്ക് എടുക്കണം എന്ന് ആവശ്യം അംഗീകരിച്ചു


2) ബസ് സർവീസുകൾ നിർത്താനും മറ്റൊരാൾക്ക് കൈമാറാനുമുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്ന ആവശ്യം അംഗീകരിച്ചു


3) ബസുകളുടെ ടൈമിംഗ് കാലോചിതമായി പരിഷ്കരിക്കണമെന്ന് ആവശ്യം അംഗീകരിച്ചു


4) സ്വകാര്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ബസ്സുടമകളുടെ ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കും


5) ബസുകളുടെ കാലപരിധി വർദ്ധിപ്പിക്കണമെന്ന് ആവശ്യം നിയമാനുസൃതം പരിഗണിക്കും


6) ബസ്സുടമസ്ഥരുടെ സംഘടന പ്രതിനിധികളുമായി ആശയവിനിമയം നടത്താൻ അവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സ്ഥിരം സമിതി രൂപീകരിക്കും


7) ഓവർ ലാപ്പിംഗ് ഒഴിവാക്കാനായി നിയമിതമായ സുരേഷ് ബാബു കമ്മീഷന്റെ പ്രവർത്തനം ത്വരിതപ്പെടുത്തും


8)ബസ് സർവീസ് ഒരു വ്യവസായമായി പരിഗണിക്കണമെന്ന ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!