Advertisement

വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ സ്വാതന്ത്ര്യദിനാഘോഷം

വർക്കല: വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്റ്റേഷൻ മാനേജർ എൻ. ജയകൃഷ്ണൻ ദേശീയപതാക ഉയർത്തി.

ആഘോഷ പരിപാടിയിൽ സ്റ്റേഷൻ മാനേജർ സി. പ്രസന്നകുമാർ, ശ്രീരാജ്, ബുക്കിംഗ് സൂപ്പർവൈസർ രാജീവ്, കിരൺ, ഉഷ എന്നിവരടക്കം റെയിൽവേ ഉദ്യോഗസ്ഥർ പങ്കെടുത്തു. വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി ലൈന കണ്ണൻ ഉൾപ്പെടെ നിരവധി പേരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ദേശീയപതാക ഉയർത്തിയതിനു പിന്നാലെ വിവിധ പരിപാടികളോടെയാണ് സ്റ്റേഷനിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!