Advertisement

ഭക്ഷ്യസംസ്‌കരണ മേഖലയിലെ വായ്പാ നേട്ടം; സംസ്ഥാന പുരസ്‌കാരം കേരള ബാങ്കിന്

കൊച്ചി: ഭക്ഷ്യസംസ്‌കരണ മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ഏറ്റവും കൂടുതൽ വായ്പ അനുവദിച്ച ബാങ്കുകൾക്ക് സംസ്ഥാന വ്യവസായ വകുപ്പ് നൽകുന്ന പുരസ്‌കാരം കേരള ബാങ്കിന് ലഭിച്ചു. കേരള ബാങ്കിനുവേണ്ടി ഡയറക്ടർ ടി.സി. ഷിബുവും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോര്‍ട്ടി എം. ചാക്കോയും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.


കൊച്ചി കലൂരിൽ ആരംഭിച്ച പി.എം.എഫ്.എം.ഇ ഫുഡ്‌ടെക് മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ കൊച്ചി നഗരസഭാ മേയർ വി.കെ. മിനിമോൾ പുരസ്‌കാരം കൈമാറി. കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി മിൻഹാജ് ആലം ഐ.എ.എസ്, കൗൺസിലർ ദീപ്തി മേരി വർഗീസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!