നിയമസഭാ സമ്മേളനം 12-ന് തുടങ്ങും

തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബര്‍ 12 മുതല്‍ 29 വരെ ചേരുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കലണ്ടര്‍ പ്രകാരം ആകെ 9 ദിവസമാണ് സഭ സമ്മേളിക്കുന്നത്.
പ്രധാനമായും നിയമനിര്‍മ്മാണ കാര്യങ്ങള്‍ക്കായിട്ടാണ് ഈ സമ്മേളനം ചേരുന്നത്. ഒക്ടോബര്‍ 12, 13, 14, 15, 27, 28, 29 തീയതികൾ ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കായും ഒക്ടോബര്‍ 16 അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായും നീക്കിവെച്ചിരിക്കുന്നു. ഒക്ടോബര്‍ 26-ന് പുതുക്കിയ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളും 2017 മുതലുള്ള 5 സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ത്ഥനകളും സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഇവയുമായി ബന്ധപ്പെട്ട ധനവിനിയോഗ ബില്ലുകള്‍ ഒക്ടോബര്‍ 29-ന് ഉച്ചയ്ക്ക് ശേഷം 1.00 മുതൽ 2.00 മണി വരെ സഭ പരിഗണിക്കും.

സമ്മേളനത്തിന്റെ ആദ്യ ദിനമായ ഒക്ടോബർ 12-ന് 2026-ലെ കേരള കോര്‍ട്ട് ഫീസും വ്യവഹാരസലയും (ഭേദഗതി) ബില്‍, ദ മദ്രാസ് ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എൻഡോവ്മെന്റ്സ് (ഭേദഗതി) ബില്‍ 2026 എന്നീ രണ്ട് ബില്ലുകള്‍ അവതരിപ്പിച്ച് സബ്ജക്റ്റ് കമ്മിറ്റിയ്ക്ക് അയക്കും. ശേഷിക്കുന്ന ദിവസങ്ങളിലെ നിയമനിര്‍മ്മാണ വിഷയം തീരുമാനിക്കാൻ അന്നേ ദിവസം കാര്യോപദേശക സമിതി യോഗം ചേരുമെന്നും സ്പീക്കർ വ്യക്തമാക്കി.
മറ്റു പ്രധാന വിവരങ്ങൾ:
- കേരളപ്പിറവി സ്നേഹസംഗമം: 2027 ഏപ്രില്‍ 27-ന് ആഘോഷിക്കുന്ന നിയമസഭയുടെ പ്ലാറ്റിനം ജൂബിലി പരിപാടികൾക്ക് 2026 നവംബര്‍ 1-ലെ കേരളപ്പിറവി ദിനത്തിൽ തുടക്കമാകും. അന്നേ ദിവസം ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുൻ സ്പീക്കർമാർ, എം.എൽ.എമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു സ്നേഹസംഗമം സംഘടിപ്പിക്കും.
- ലിറ്റററി ഫെസ്റ്റിവല്‍ (5-ാം പതിപ്പ്): കേരള ലെജിസ്ലേച്ചര്‍ ഇന്റര്‍നാഷണല്‍ ലിറ്റററി ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് 2027 ജനുവരി 7 മുതല്‍ 13 വരെ നിയമസഭയിൽ നടക്കും.
- പമ്പ ബ്ലോക്ക് താക്കോൽ കൈമാറ്റം: എം.എൽ.എമാർക്കായി നിർമ്മിച്ച 60 ഫ്ലാറ്റുകൾ അടങ്ങിയ പുതിയ പമ്പാ ബ്ലോക്കിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങ് ഒക്ടോബര്‍ 26 തിങ്കളാഴ്ച വൈകുന്നേരം 4.30-ന് ലെജിസ്ലേറ്റേഴ്സ് ഹോം പരിസരത്ത് നടക്കും.

സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനംത്തിൽ നിന്നും👇
5 സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ത്ഥനകളേയും സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പിനുമായി നീക്കിവച്ചിട്ടുണ്ട്. ഉപധനാഭ്യര്‍ത്ഥനകളേയും അധിക ധനാഭ്യര്‍ഥനകളേയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ ഒക്ടോബര്‍ 29-ാം തീയതി ഉച്ചയ്ക്കുശേഷം 1.00 മുണിമുതല്‍ 2.00മണി വരെ സഭ പരിഗണിക്കുന്നതാണ്.
പ്രധാനമായും നിയമനിര്‍മ്മാണകാര്യത്തിനായിട്ടാണ് ഈ സഭ സമ്മേളിക്കുന്നത്. 2026 ഒക്ടോബര്‍ 12-ാം തീയതി താഴെ പറയുന്ന രണ്ട് ബില്ലുകള്‍ അവതരിപ്പിക്കുകയും അവ സബ്ജക്റ്റ് കമ്മിറ്റിയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കുകയും ചെയ്യുന്നതാണ്.
1.2026-ലെ കേരള കോര്‍ട്ട് ഫീസും വ്യവഹാരസലയുും (ഭേദഗതി) ബില്‍
2.The Madras Hindu Religious and Charitable Endowments (Amendment) Bill 2026

ശേഷിക്കുന്ന ദിവസങ്ങളിലെ നിയമനിര്‍മമാണകാര്യം സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി ഒക്ടോബര്‍ 12-ാം തീയതി കാര്യോപദേശക സമിതി യോഗം വിളിക്കുന്നതാണ്. കേരളപിറവിയോടനനുബന്ധിച്ച് ഉള്ള പ്രത്യേക പരിപാടി
കേരളനിയസഭ 1957 ഏപ്രില്‍ 27-ാം തീയതി ആണ് അതിന്റെ ആദ്യ സമ്മേളനം ചേര്‍ന്നത്. കേരളനിയമസഭ അതിന്റെ പ്ലാറ്റിനം ജൂബിലി 2027 ഏപ്രില്‍ 27-ാം തീയതി സമുചിതമായി ആഘോഷിക്കുന്നതാണ്. പ്രസ്തുത ആഘോഷ പരിപാടികളുടെ തുടക്കം 2026 നവംബര്‍ 1-ാം തീയതി ഞായറാഴ്ച കേരളപ്പിറവിയോടനുബന്ധിച്ച് സമാരംഭിക്കുന്നതാണ്. അന്നു ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ചേരുന്ന യോഗത്തില്‍ മുന്‍സ്പീക്കര്‍മാര്‍, ഡെപ്യൂട്ടി സ്പീക്കര്‍മാര്‍,
മുന്‍ സാമാജികര്‍, മുന്‍ നിയമസഭാ സെക്രട്ടറിമാര്‍, നിയമസഭാ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഒരു സ്നേഹസംഗമം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
കേരളം ലെജിസ്ലേച്ചര്‍ ഇന്റര്‍നാഷണല്‍ ലിറ്റററി ഫെസ്റ്റിവല്‍ (5-ാം പതിപ്പ്)
കേരളലെജിസ്ലേച്ചര്‍ ഇന്റര്‍നാഷണല്‍ ലിറ്റററി ഫെസ്റ്റിവല്‍ (5-ാം പതിപ്പ്) 2027 ജനുവരി 7 മുതല്‍ 13 വരെ നിയമസഭയില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള ഒരുക്കങ്ങള്‍ വിവിധ കമ്മികള്‍ രൂപീകരിച്ച് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞതവണ 170 പ്രസാധകര്‍ ഇതില്‍ പങ്കെടുത്തിരുന്നു. 282-ഓളം സ്റ്റാളുകള്‍ ഉണ്ടായിരുന്നു. ഈ ഇന്റര്‍ നാഷണല്‍ ലിറ്റററി ഫെസ്റ്റിവല്ലിന്റെ വിജയപ്രദമായ നടത്തിപ്പിന്
ബഹു. മാധ്യമപ്രവര്‍ത്തകരുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

സാമാജികര്‍ക്കായി പണിതീര്‍ത്ത പമ്പ ബ്ലോക്കിന്റെ താക്കോല്‍ കൈമാറല്‍ ചടങ്ങ്
നിയമസഭാ സാമാജികര്‍ക്ക് താമസിക്കുന്നതിനായി നിലവില്‍ രണ്ട് ബെഡ്റൂം ഉള്ള 64 ഫ്ലാറ്റുകളാണ് ഉള്ളത്. പമ്പ ബ്ലോക്ക് പൊളിച്ച് പുതിയ ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശം ഗവണ്‍മെന്റ് അംഗീകരിക്കുകയും 2013-ലെ ഗവര്‍ണറുടെ പ്രസംഗത്തില്‍ അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നുവെങ്കിലും അന്ന് പണി ആരംഭിക്കുന്നതിന് കഴിഞ്ഞില്ല. 15-ാം കേരളനിയമസഭയുടെ കാലയളവില്‍ 2023-ല്‍ പമ്പാ ബ്ലോക്കിന്റെ പണി ആരംഭിക്കുകയും അതിന്റെ ഔപചാരികമായ ഉദ്ഘാടനം 2026 ഫെബ്രുവരിയില്‍ നിര്‍വ്വഹിക്കുകയും ചെയ്തു. എന്നാല്‍ പ്രസ്തുത ഫ്ലാറ്റിന്റെ പണി പൂര്‍ണ്ണതോതില്‍ പൂര്‍ത്തീകരിച്ചത് ഇപ്പോള്‍ മാത്രമാണ്. 60 ഫ്ലാറ്റുകള്‍ ഉള്ള പമ്പാ ബ്ലോക്ക് വരുന്നതോടുകൂടി എല്ലാ സാമാജികര്‍ക്കും താമസിക്കുന്നതിന് സൗകര്യപ്രദമായ ഫ്ലാറ്റുകള്‍ അനുവദിക്കുന്നതിന് സാധിക്കും. 2026 ഒക്ടോബര്‍ 26-ാം തീയതി തിങ്കളാഴ്ച്ച വൈകുന്നേരം 4.30-ന് പ്രസ്തുത ഫ്ലാറ്റുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ലെജിസ്ലേറ്റേഴ്സ് ഹോം പരിസരത്ത് നടത്തുന്ന പ്രസ്തുത താക്കോല്‍ കൈമാറ്റ ചടങ്ങിലേക്ക് എല്ലാ മാധ്യമപ്രവര്‍ത്തകരുടേയും മഹനീയസാന്നിധ്യം പ്രതീക്ഷിക്കുന്നു.












Leave a Reply