Advertisement

കടയ്ക്കാവൂർ തൊപ്പിച്ചന്ത പാലംകോണത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി

കടയ്ക്കാവൂർ തൊപ്പിച്ചന്ത പാലംകോണത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി.നിരവധി കൊലക്കേസുകൾ ഉൾപ്പെടെയുള്ളവയിൽ പ്രതിയായ കടകംപള്ളി ബിജു എന്ന ബിജുവിന്റെ മൃതദേഹം ആണെന്ന് സ്ഥലത്തെത്തിയ കടയ്ക്കാവൂർ സി ഐ ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ വയലിൽ തൊഴിൽ ചെയ്യാൻ എത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്.
വയലിൽ തെങ്ങിന്റെ ചുവട്ടിലായി അർദ്ധനഗ്നനായാണ് മൃതദേഹം കാണപ്പെട്ടത്. ദേഹത്ത് ഒരുപാട് വെട്ടേറ്റ് പാടുകളും ഉണ്ട്.

കടക്കാവൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!