Advertisement

സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്‍ക്ക് ജാമ്യം

സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു. സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉപാധികളോടെയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. മറ്റു കേസുകളില്‍ കസ്റ്റഡി ഇല്ലെങ്കില്‍ ഇരുവരെയും ജയിലില്‍ നിന്നും വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു.

എട്ടു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷമാണ് ഇരു നേതാക്കള്‍ക്കും ജാമ്യം ലഭിക്കുന്നത്. തിഹാര്‍ ജയിലിലുള്ള ഇവര്‍ നാളെ ജയില്‍ മോചിതരായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. വോട്ടര്‍ പട്ടിക ക്രമക്കേടില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 14-ന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ച് ജന്തര്‍ മന്തറില്‍ പ്രവേശിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.

ഒക്ടോബര്‍ 14-ന് ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഒക്ടോബര്‍ 19-ന് കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു. ഈ കാലാവധി ഇന്ന് അവസാനിച്ചതിനെത്തുടർന്നാണ് ഇരുനേതാക്കളെയും കോടതിയിൽ ഹാജരാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!