Advertisement

കാലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കാലിക്കറ്റ് സർവ​കലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിപ്പ്. കാലാവസ്ഥാസംബന്ധമായ പ്രശ്നങ്ങൾ മൂലം നേരിട്ട സാങ്കേതിക തടസ്സങ്ങളാലാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്.

അതേ സമയം നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്റേണൽ, പ്രാക്റ്റിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസങ്ങളിലെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തപ്പെടുന്നതാണെന്നും രജിസ്ട്രാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!