Advertisement

ഇനി കൗണ്ടറില്‍ നിന്ന് എടുക്കുന്ന റിസര്‍വേഷന്‍ ടിക്കറ്റിനും ഇന്‍ഷുറന്‍സ് പരിരക്ഷ; ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

ട്രെയിന്‍ യാത്രയ്ക്കായി കൗണ്ടറുകളില്‍ നിന്ന് റിസര്‍വേഷന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കും ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഇത് നടപ്പാക്കാന്‍ റെയില്‍വേ നടപടി തുടങ്ങി. ചൊവ്വാഴ്ച മുതല്‍ ഇത് നടപ്പാക്കാനും അതിനായി റിസര്‍വേഷന്‍ ഫോറത്തില്‍ മാറ്റം വരുത്താനും റെയില്‍വേ അധികൃതര്‍ ഡിവിഷനുകള്‍ക്ക് നിര്‍ദേശം നല്‍കി.

തീവണ്ടിയാത്രയ്ക്കായി ഐആര്‍സിടിസി വഴി ഓണ്‍ലൈനിലെടുക്കുന്ന റിസര്‍വേഷന്‍ ടിക്കറ്റുകള്‍ക്കാണ് നിലവില്‍ ഇന്‍ഷുറന്‍സ് സൗകര്യമുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ചെറിയ തുക അധികമായി നല്‍കി യാത്ര ഇന്‍ഷുര്‍ ചെയ്യാന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!