Advertisement

ശിവഗിരി: ശ്രീനാരായണ ധര്‍മ്മമീമാംസാപരിഷത്ത്നാടാകെ പരിഷത്തുകള്‍ക്ക് തുടക്കം കുറിച്ചു

ശിവഗിരി: ശ്രീനാരായണഗുരുദേവന്‍ ശിവഗിരിയില്‍ ശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്‍റെ വാര്‍ഷികം വിജ്ഞാന പ്രദമായ ശ്രീനാരായണധര്‍മ്മമീമാംസ പഠന ശിബിരമായി ഏപ്രില്‍ 21, 22, 23 തീയതികളില്‍ ശിവഗിരിയില്‍ നടക്കും. ധര്‍മ്മമീമാംസാ പരിഷത്തില്‍ ഗുരുദേവ കൃതികളും മറ്റ് ആധ്യാത്മിക വിഷയങ്ങളും അധികരിച്ച് ശിവഗിരിയിലെ സംന്യാസിമാരും മറ്റ് പ്രമുഖ പണ്ഡിതന്മാരും പഠന ക്ലാസ്സുകള്‍ നയിക്കും. ശിവഗിരി പരിഷത്തിന്‍റെ മുന്നോടിയായി സംസ്ഥാനത്തിനകത്തും പുറത്തും ഗുരുധര്‍മ്മപ്രചരണ സഭയുടെ ആഭിമുഖ്യത്തില്‍ പരിഷത്തുകള്‍ ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ സഭ ജില്ലാ മണ്ഡലം യൂണിറ്റ് കമ്മിറ്റികളുടെ പരിഷത്തുകള്‍ക്ക് തുടക്കം കുറിച്ചു. മറ്റുജില്ലകളിലും തീയതികള്‍ നിശ്ചയിച്ചിട്ടുണ്ട്. സംന്യാസിശ്രേഷ്ഠരും മറ്റ് പ്രമുഖരുമാണ് ജില്ലകളിലും ക്ലാസ്സുകള്‍ നയിക്കുന്നത്. ശിവഗിരിയിലെ പരിഷത്ത്, ദിവസവും രാവിലെ മുതല്‍ രാത്രി വരെ നീളും. ജാതിമതഭേദമെന്യേ ഏവര്‍ക്കും പങ്കെടുക്കാനാവുമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്ററ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് : 9048455332

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!