Advertisement

അവധി അപേക്ഷ അനുവദിച്ചില്ല; വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു

വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു. വിനോദ് കുമാര്‍ നൽകിയ സ്വയം വിരമിക്കൽ അപേക്ഷ സർക്കാർ അംഗീകരിച്ചു. അമേരിക്കയിൽ പഠിപ്പിക്കാൻ പോകാനാണ് ജോലി ഉപേക്ഷിച്ചത്. 2025 ഓഗസ്റ്റ് വരെ സർവ്വീസ് കാലാവധി ബാക്കി നിൽക്കെയാണ് വിനോദ് കുമാർ സ്വയം വിരമിച്ചത്. അമേരിക്കയിലെ നോർത്ത് കരോലീന സർവ്വകലാശാലയിലെ പ്രൊഫസറായാണ് വിനോദ്കുമാറിന് നിയമനം ലഭിച്ചിട്ടുള്ളത്.

അവധി അപേക്ഷ നൽകിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് സ്വയം വിരമിക്കാൻ തീരുമാനിച്ചത്. ടി കെ വിനോദ് കുമാർ ഒഴിയുമ്പോൾ ബെവ്കോ എംഡി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!