സിവിൽ സ്‌റ്റേഷന് പുതിയ കവാടം; ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ മൂന്ന്)
കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ ക്യാമ്പസിൽ നിർമിച്ച ചുറ്റുമതിൽ, പുതിയ കവാടം, സെക്യൂരിറ്റി ക്യാബിൻ എന്നിവയുടെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് 4.30ന് റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനാകും.

തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ, ഡോ.ശശി തരൂർ എം.പി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ട്രിഡാ ചെയർമാൻ കെ.സി വിക്രമൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.

വാർഡ് കൗൺസിലർ എസ്. ജയചന്ദ്രൻനായർ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ അനുകുമാരി, അസിസ്റ്റന്റ് കളക്ടർ സാക്ഷിമോഹൻ എന്നിവരും പങ്കെടുക്കും.

2021-22ലെ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കവാടം ഉൾപ്പെടെയുള്ളവ നിർമിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനായിരുന്നു നിർമാണ ചുമതല.



















Leave a Reply