Advertisement

മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഇന്ത്യൻ റെഡ്ക്രോസ്സ് അവാർഡ്  സന്നദ്ധ സംഘടനയായ കേരളീയത്തിന്

തിരുവനന്തപുരം: കഴിഞ്ഞ വർഷം മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ സംഘടനയ്ക്കു ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി നൽകുന്ന ” Jean Henry Dunant” അവാർഡ് സന്നദ്ധ സംഘടനയായ കേരളീയത്തിന് ലഭിച്ചു. ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആണ് അവാർഡ് ഏർപ്പെടുത്തിയത്.

കഴിഞ്ഞ സാമ്പത്തിക വർഷം മത്സ്യതൊഴിലാളി മേഖലയിലെ കുട്ടികൾക്ക് , ഓട്ടിസം ബാധിച്ച കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകുകയും, സംസ്ഥാനത്തെ എച്ച്. ഐ. വി ബാധിതരായ കുട്ടികൾക്ക് പ്രതിമാസം 1500/- രൂപ വീതം നൽകുന്ന സാന്ത്വനം, ആശുപത്രികൾക്കും, ഭിന്നശേഷിക്കാർക്കും ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തും, ക്യാൻസർ രോഗ ബാധിതർക്കും, ഡയാലിസിസ് ചെയ്യുന്നവർക്കും ഉള്ള ചികിത്സാ സഹായം, ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യൽ തുടങ്ങി കഴിഞ്ഞ സാമ്പത്തിക വർഷം ഏകദേശം 36 ലക്ഷം രൂപയുടെ സന്നദ്ധ പ്രവർത്തനങ്ങൾ കേരളീയം നടത്തി.

ലോക റെഡ്ക്രോസ്സ് ദിനമായ (മെയ്‌ 8) ഇന്ന് തിരുവനന്തപുരം IMA ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ചു ബഹു: എം. എൽ. എ ശ്രീ. സി. പി ജോണിൽ നിന്നും കേരളീയം വൈസ് ചെയർമാൻമാരായ ഡോ. ബിജു രമേശ്‌, ശ്രീ. സരോഷ്. പി എബ്രഹാം എന്നിവർ ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു. നിംസ് മെഡിസിറ്റി എം. ഡി. ശ്രീ. ഫൈസൽഖാൻ, റെഡ് ക്രോസ്സ് ജില്ലാ ചെയർമാൻ ശ്രീ. സി. ഭാസ്കരൻ, ജനറൽ സെക്രട്ടറി ശ്രീ. ജി. അജയകുമാർ, ശ്രീ. മെഹബൂബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
PRO

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!