ആത്മഹത്യാ പ്രതിരോധ സന്ദേശവുമായി വി.ഒ.വി
ആത്മഹത്യാ പ്രതിരോധ സന്ദേശവുമായി വി.ഒ.വി
തിരുവനന്തപുരം.വർധിച്ചു വരുന്ന ആത്മഹത്യകൾക്കെതിരെ ചേർത്തുപിടിക്കലിന്റെയും,കരുതലിന്റെയും സന്ദേശവുമായി സാമൂഹിക സേവന കൂട്ടായ്മയായ വോയിസ് ഓഫ് ദി വോയിസ് ലെസ്സ്.
നിസ്സാര കാരണങ്ങൾക്ക് പോലും ആത്മഹത്യ എന്ന രീതിയിലേക്ക് സമൂഹത്തിലെ ഒരു വലിയ വിഭാഗം ചിന്തിച്ചു തുടങ്ങുന്നത് ആശങ്കാജനകമാണ്..കൃത്യമായ അവബോധത്തിന്റെ അപര്യാപ്തതയാണ് ഇത്തരം ചിന്തകളും ദുരന്തങ്ങളുമെന്ന് ഭാരവാഹികൾ പറഞ്ഞു.
“ആത്മഹത്യകൾ അരുതേ. …ഞങ്ങളുണ്ട് നിങ്ങൾക്കായി… ”എന്ന തലക്കെട്ടിൽ സംസ്ഥാന വ്യാപകമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അതിനു മുന്നോടിയായി ഒക്ടോബർ 21 ശനിയാഴ്ച്ച തിരുവനന്തപുരം ഗാന്ധിപാർക്കിൽ വച്ചു നടത്തപെടുന്ന പൊതുസമ്മേളനത്തിൽ വിവിധ മത-രാഷ്ട്രീയ -സാമൂഹിക-സാമുദായിക നേതാക്കൾ സംബന്ധിക്കുമെന്നും അവർ അറിയിച്ചു.
വോയിസ് ഓഫ് ദി വോയിസ് ലെസ്സ് ചെയർമാൻ അസ്ഹർ പാച്ചല്ലൂർ,ഉപദേശക സമിതി അംഗം അഡ്വ. ബി ജയചന്ദ്രൻ നായർ, സൈക്കോളജി വിഭാഗം കോ ഓർഡിനേറ്റർ ജസീല തസ്‌നീം,Dr.ഫറാസ് അബ്ദുല്ലാഹ്, ഷബീർ ബാലരാമപുരം,ഇംദാദ് കല്ലമ്പലം തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
.
