INTUC മണ്ഡലം സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.
1 min read

INTUC മണ്ഡലം സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.

INTUC നന്ദിയോട് മണ്ഡലം സമ്മേളനത്തിന്റെ ലോഗോ പ്രകാശനം മുൻ കെപിസിസി ജനറൽ സെക്രട്ടറി ശ്രീ തമ്പാനൂർ രവി നിർവഹിച്ചു. INTUC സംസ്ഥാന സെക്രട്ടറി പി. ബിജു, ജില്ലാ സെക്രട്ടറി റിജിത് ചന്ദ്രൻ , റീജിയണൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ്മാരായ പത്മാലായം മിനിലാൽ, പൊട്ടൻചിറ ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

2023 നവംബർ 5 ,6 ,7 ,8 തീയതികളിലായി നന്ദിയോട് വച്ചാണ് സമ്മേളനം നടക്കുന്നത്. നവംബർ 5 ന് പ്രതിനിധി സമ്മേളനവും മുതിർന്ന ട്രേഡ് യൂണിയൻ പ്രവർത്തകരെ ആദരിക്കലും, നവംബർ 6 ന് സ്മരണാഞ്ജലി (മണ്ഡലത്തിലെ യൂണിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മരണപ്പെട്ടുപോയ മുൻഗാമികളുടെ സ്മരണ പുതുക്കൽ), നവംബർ 7 ന് കൂടെയുണ്ട് ഞങ്ങളും ( ജീവകാരുണ്യ പദ്ധതി) നവംബർ 8 തൊഴിലാളി സദസ്സ്. അടൂർ പ്രകാശ് MP, DCC പ്രസിഡണ്ട് ശ്രീ പാലോട് രവി, INTUC ജില്ലാ പ്രസിഡൻ്റ് V R പ്രതാപൻ, ആനാട് ജയൻ, സോഫി തോമസ്, PS ബാജിലാൽ, B സുശീലൻ, B L കൃഷ്ണപ്രസാദ്, കല്ലറ ബാലചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശൈലജ രാജീവൻ, അരുൺ രാജൻ, K S ജീവൻ കുമാർ, പച്ച രവി, P രാജീവൻ , ആലുംകുഴി ചന്ദ്രമോഹനൻ, പത്മാലയം മിനിലാൽ, T H വിജയ മോഹനൻ, പൊട്ടൻചിറ ശ്രീകുമാർ, V. രാജ്കുമാർ, G.സാജു, കാനവിൽ ഷിബു, ബീനാ രാജു, പേരയം സിഗ്നി , പുലിയൂർ സനിൽ കുമാർ, ദീപാ മുരളി, കടുവാച്ചിറ സനൽ, ലൈലാ ജ്ഞാനദാസ് തുടങ്ങി ജന പ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും വിവിധ പരിപാടികളിലായി പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡൻ്റ് റിജിത് ചന്ദ്രൻ അറിയിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!