1 min read
ബലിതര്‍പ്പണത്തിനായി : ശിവഗിരിയില്‍ ആയിരങ്ങളെത്തും

ബലിതര്‍പ്പണം : ശിവഗിരിയില്‍ ആയിരങ്ങളെത്തും

ശിവഗിരി : പിതൃക്കള്‍ക്കുള്ള ബലിതര്‍പ്പണത്തിന് ശിവഗിരിയില്‍ ഇന്നലെ മുതല്‍ വിശ്വാസികള്‍ എത്തിച്ചേര്‍ന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും.

ഒരേസമയം നൂറുകണക്കിന് പേര്‍ക്ക് കര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് അവസരമുണ്ടാകും. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ ശിവഗിരിയിലും വര്‍ക്കലയിലെ വിവിധ കേന്ദ്രങ്ങളിലും താമസിച്ചാകും എത്തിച്ചേരുക. കെ.എസ്.ആര്‍.ടി.സി യിലും സ്വകാര്യ ബസ്സുകളിലും ട്രെയിനുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലുമായി ആയിരങ്ങളാകും നാടിന്‍റെ നാനാഭാഗത്തുനിന്നും എത്തുക. വന്നുചേരുന്നവര്‍ക്ക് കാലവിളമ്പം കൂടാതെ ബലിതര്‍പ്പണശേഷം മടങ്ങാനുള്ള അവസരമൊരുക്കും.


