ശിവഗിരി തീർത്ഥാടനം : അഞ്ച് സ്‌കൂളുകൾക്ക് പ്രാദേശിക അവധി
1 min read

ശിവഗിരി തീർത്ഥാടനം : അഞ്ച് സ്‌കൂളുകൾക്ക് പ്രാദേശിക അവധി

വർക്കല : 91മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഡിസംബർ 30 മുതൽ 2024 ജനുവരി ഒന്ന് വരെ ശിവഗിരിയിൽ ഔദ്യോഗിക സേവനമനുഷ്ഠിക്കുന്ന പോലീസുകാർക്കും, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർക്കും വോളണ്ടിയർമാർക്കും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇൻചാർജ് അനിൽ ജോസ്.ജെ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

വർക്കല ഗവ.മോഡൽ എച്ച്.എസ്, വർക്കല ഗവ.എൽ.പി.എസ്, ഞെക്കാട് ഗവ.എച്ച്.എസ്.എസ്, ചെറുന്നിയൂർ ഗവ.എച്ച്.എസ്, വർക്കല എസ്.വി പുരം ഗവ.എൽ.പി.എസ് എന്നീ സ്‌കൂളുകൾക്കാണ് അവധി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!