കേന്ദ്രസര്‍ക്കാരിന്റെ അവഗണന: തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കും
1 min read

കേന്ദ്രസര്‍ക്കാരിന്റെ അവഗണന: തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കും

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കും. തിങ്കളാഴ്ച രാവിലെയാണ് യോഗം ചേരുക. ഓണ്‍ലൈനായി നടത്തുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും.

ജനുവരി 15ന് രാവിലെ 10 മണിക്ക് ഓണ്‍ലൈനായാണ് ചര്‍ച്ച.കേന്ദ്ര സര്‍ക്കാര്‍ നയം സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ പിന്തുണ തേടുന്നത്. നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതിപക്ഷം മിണ്ടുന്നില്ലെന്നും എംപിമാര്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമായതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിനെ മാത്രം പഴിച്ചിട്ട് കാര്യമില്ലെന്നും സംസ്ഥാനം പിരിച്ചെടുക്കേണ്ട നികുതി പോലും പിരിച്ചെടുക്കുന്നില്ലെന്നുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!