1 min read

260 കോടി രൂപയുടെ ആനക്കൊമ്പുകള്‍ ആദ്യം കത്തിക്കും; ചാരം വില്‍ക്കാന്‍ സര്‍ക്കാര്‍

കേസുകളില്‍ പിടിച്ചെടുത്തതും ചരിഞ്ഞ കാട്ടാനകളുടെയും നാട്ടാനകളുടെയും അടക്കം വനംവകുപ്പിന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍ കത്തിച്ചതിന് ശേഷമുള്ള വിപണന സാധ്യത പരിശോധിക്കുന്നു. 13 ടണ്ണിലേറെ ആനക്കൊമ്പാണ് വകുപ്പിന്റെ കൈവശമുള്ളത്. ഇതിന് 260 കോടി രൂപയുടെ മൂല്യമുണ്ട്.

സംസ്ഥാനത്തിന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍ 2023ലെ നിയമപ്രകാരം കത്തിച്ചു നശിപ്പിക്കണമെന്നാണ് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇത് പ്രകാരമാണ് ആനക്കൊമ്പുകള്‍ കത്തിച്ചു കളയാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ ആനക്കൊമ്പുകള്‍ കത്തിച്ചതിന് ശേഷമുള്ള ചാരത്തിന്റെ വിപണനമാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഔഷധ കമ്പനികളുമായി ചര്‍ച്ച നടത്തിയെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!