1 min read

260 കോടി രൂപയുടെ ആനക്കൊമ്പുകള്‍ ആദ്യം കത്തിക്കും; ചാരം വില്‍ക്കാന്‍ സര്‍ക്കാര്‍

കേസുകളില്‍ പിടിച്ചെടുത്തതും ചരിഞ്ഞ കാട്ടാനകളുടെയും നാട്ടാനകളുടെയും അടക്കം വനംവകുപ്പിന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍ കത്തിച്ചതിന് ശേഷമുള്ള വിപണന സാധ്യത പരിശോധിക്കുന്നു. 13 ടണ്ണിലേറെ ആനക്കൊമ്പാണ് വകുപ്പിന്റെ കൈവശമുള്ളത്. ഇതിന് 260 കോടി രൂപയുടെ മൂല്യമുണ്ട്. സംസ്ഥാനത്തിന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍ 2023ലെ നിയമപ്രകാരം കത്തിച്ചു നശിപ്പിക്കണമെന്നാണ് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇത് പ്രകാരമാണ് ആനക്കൊമ്പുകള്‍ കത്തിച്ചു കളയാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ ആനക്കൊമ്പുകള്‍ കത്തിച്ചതിന് ശേഷമുള്ള ചാരത്തിന്റെ വിപണനമാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഔഷധ കമ്പനികളുമായി ചര്‍ച്ച നടത്തിയെന്ന് വനം […]

1 min read

പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: മലക്കം മറിഞ്ഞ് വനം മന്ത്രി എ കെ ശശീന്ദ്രന്‍

നിലമ്പൂരിലെ വഴിക്കടവിൽ പന്നിക്കെണിയില്‍ പെട്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചതുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ മലക്കം മറിഞ്ഞ് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അനന്തുവിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മരണം നടന്നശേഷം സംഘടിപ്പിച്ച പ്രതിഷേധത്തിലെ ഗൂഢാലോചനയാണ് ചൂണ്ടികാട്ടിയതെന്നും എ കെ ശശീന്ദ്രന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. അനന്തുവിന്റെ മരണത്തിന് പന്നാലെ മന്ത്രി നടത്തിയ പ്രതികരണം വിവാദമായതോടെയാണ് മലക്കം മറിച്ചിൽ മന്ത്രിയുടെ ഇന്നത്തെ പ്രതികരണം ‘തിരഞ്ഞെടുപ്പ് മുന്നില്‍ രണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്നുവെന്നാണ് ഞാന്‍ […]

error: Content is protected !!