വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട മഹാരാജാസ് കോളജ് : നാളെ തുറക്കും
1 min read

വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട മഹാരാജാസ് കോളജ് : നാളെ തുറക്കും

വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട മഹാരാജാസ് കോളജ് നാളെ തുറക്കും. കുറച്ചു ദിവസം കൂടി കോളജില്‍ പോലീസ് സാന്നിധ്യം ഉണ്ടാകും. വൈകിട്ട് ആറുമണിക്ക് തന്നെ ഗേറ്റ് അടയ്ക്കും. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഉടന്‍ നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.

മഹാരാജാസ് കോളജ് ക്യാപസില്‍ കഴിഞ്ഞ ഏതാനും ദിവസമായി നിലനിൽക്കുന്ന വിദ്യാർഥി സംഘർഷത്തിന്റെ തുടർച്ചയായി എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അബ്ദുൾ നാസറിന് കുത്തേറ്റിരുന്നു. സംഘർഷത്തിന് പിന്നാലെ അടിയന്തരമായി ചേർന്ന ഗവേണിംഗ് കൗൺസിൽ യോഗമാണ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനമെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!