ശ്രീ നാരായണ കോളേജ് ശിവഗിരി വർക്കല അവധിക്കാല സപ്ത ദിന ഇന്റേൺഷിപ്
വർക്കല : ശിവഗിരി ശ്രീ നാരായണ കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജ് IQAC നേതൃത്വം നൽകുന്ന റിസർച്ച് ക്ലസ്റ്റർ ഹൈ സ്കൂൾ വിദ്യാർഥികൾക്കായി അവധിക്കാല സപ്ത ദിന ശാസ്ത്ര-സാഹിത്യ ഇന്റേൺഷിപ് സംഘടിപ്പിക്കുന്നു. കുട്ടികളിൽ ഗവേഷണ അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പരിപാടി തികച്ചും സൗജന്യമാണ്.

പരിചയ സമ്പന്നരായ അധ്യാപകരുടെ മേൽനോട്ടത്തിൽ വിവിധ ശാസ്ത്ര സാഹിത്യ മേഖലകളെയും സാമ്പത്തിക സാമൂഹിക വിഷയങ്ങളെയും രസകരമായി കുട്ടികളെ പരിചയ പെടുത്തുന്ന ഈ പരിപാടിയിൽ താങ്കളുടെ കുട്ടിക്കും അവസരമുണ്ട്. കോളേജിലെ വിവിധ ഡിപ്പാർട്മെന്റിലെ ലബോറട്ടറികളും മ്യൂസിയവും സന്ദർശിക്കാനും കുട്ടികൾക്ക് ഇതുവഴി അവസരമൊരുക്കുന്നു. ഈ സുവർണ്ണാവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. തീയതി 08.04.2024 മുതൽ 17.04.2024 വരെയയാണ് പരിപാടി, സമയം രാവിലെ 10.00 മണി മുതൽ വൈകുന്നേരം 3.00 മണി വരെ. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ 9895786706, 9656620776.

