അലസത ജീവിത പുരോഗതിയ്ക്ക് തടസ്സമാകുമെന്ന് സ്വാമി വിശാലനന്ദ
1 min read

അലസത ജീവിത പുരോഗതിയ്ക്ക് തടസ്സമാകുമെന്ന് സ്വാമി വിശാലനന്ദ

ശിവഗിരി : അലസത ജീവിത പുരോഗതിയ്ക്ക് തടസ്സമാകുമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും ശിവഗിരി മഠം എയ്ഡഡ് സ്കൂളുകളുടെ മാനേജരുമായ സ്വാമി വിശാലനന്ദ അഭിപ്രായപ്പെട്ടു.വിദ്യാര്‍ത്ഥികള്‍ക്കായി ശിവഗിരി മഠത്തില്‍ ആരംഭിച്ച അവധിക്കാല പഠന ക്യാമ്പിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് പ്രഥമ ക്ലാസ് നയിക്കുകയായിരുന്നു സ്വാമി.

വിദ്യാഭ്യാസ കാലത്തുതന്നെ ഭാവി ജീവിതം നന്‍മയിലേക്കുള്ളതാകാന്‍ ശ്രദ്ധിക്കണം. പുലര്‍കാലത്ത് ഉണരാനും അനുഷ്ഠാനങ്ങള്‍ പാലിക്കാനും മാതാപിതാക്കളെ ഈശ്വരതുല്യം സ്നേഹിക്കാനും കഴിയണം. ഗുരുക്കന്‍മാരുടെ ഉപദേശം ഉള്‍ക്കൊള്ളണം. മഹാന്‍മാരുടെ ജീവിതം മാതൃകയാക്കണം. ഭക്ഷണ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തി ആരോഗ്യം സംരക്ഷിക്കാന്‍ കഴിയണമെന്നും വിശാലാനന്ദ സ്വാമി പറഞ്ഞു. നിത്യേന പുലര്‍ച്ചെയുള്ള ആരാധനയെത്തുടര്‍ന്ന് സംന്യാസിമാര്‍ നയിക്കുന്ന ക്ലാസ്സുകളാണ് ക്യാമ്പിന്‍റെ പ്രധാന ഇനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!