പി.എസ്.സി കോഴ വിവാദം ; പ്രമോദ് കോട്ടൂളിക്കെതിരെ നടപടി ഇന്നുണ്ടായേക്കും
പി.എസ്.സി വഴിയുള്ള ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ സി.പി.എം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെയുള്ള നടപടി ഇന്നുണ്ടായേക്കും. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടേറിയേറ്റും, ജില്ലാ കമ്മിറ്റിയും ഇന്ന് ചേരും. ഈ വിഷയമാണ് കമ്മിറ്റിയുടെ അജണ്ട.
കർശന നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിർദേശം നൽകിയിട്ടുണ്ട്. പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന തരത്തിൽ നടപടി വേണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. വിഷയത്തിൽ പ്രമോദ് കോട്ടൂളി കഴിഞ്ഞ ദിവസം വിശദീകരണം നൽകിയിരുന്നു.
