ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലിരിക്കെ അന്ത്യം
കോഴിക്കോട്: പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തുടര്‍ച്ചയായി ഉണ്ടായ അപകടങ്ങളില്‍ പെട്ട് പൂര്‍ണ്ണമായും കിടപ്പിലായ വാസന്തി ഏറെ നാളായി ചികിത്സയിലായിരുന്നു. നാടക, സിനിമ ഗാനങ്ങളിലൂടെ മലയാളികളുടെ മനകവര്‍ന്ന ഗായികയാണ് മച്ചാട്ട് വാസന്തി. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബാബുരാജിന്‍റെ പാട്ടുകൾ പാടി ശ്രദ്ധനേടിയ ഗായികയാണ് മച്ചാട്ട് വാസന്തി. കണ്ണൂർ കക്കാട് മച്ചാട്ട് കൃഷ്ണൻറെയും കല്യാണിയുടേയും മകളായ വാസന്തി, കമ്യൂണിസ്റ്റ് പാർട്ടി വേദിയിൽ വിപ്ലവ ഗാനങ്ങൾ പാടിയാണ് പട്ടുവഴിയിലേക്ക് എത്തിയത്.

