1 min read

വെള്ളമുണ്ടയിൽ കരടിയിറങ്ങി ; വെടിവെയ്ക്കാനാകാതെ വനപാലകർ

വയനാട് വെള്ളമുണ്ട കരിങ്ങാരിയില്‍ കണ്ട കരടിയെ പിടികൂടാനായില്ല. ഇന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ മയക്കുവെടി വയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. രണ്ട് ദിവസം മുമ്പ് പയ്യമ്പള്ളിയിലിറങ്ങിയ കരടിയാണ് ജനവാസ കേന്ദ്രത്തില്‍ വിലസുന്നത്. ഇന്ന് രാവിലെ മുതല്‍ കരടിയുടെ പിറകിലായിരുന്നും നാട്ടുകാരും വനംവകുപ്പുദ്യോഗസ്ഥരും. വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരിപാടത്ത് കരടി പായുന്ന ദൃശ്യം പുറത്തുവന്നത് ഉച്ചയ്ക്ക് ശേഷം. ഉച്ചകഴിഞ്ഞ വയലിനുള്ളിലെ തുരുത്തിലൊന്നില്‍ പതിയിരുന്നു കരടി. വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലം വളഞ്ഞു. പടക്കം പൊട്ടിച്ചപ്പോള്‍ മറ്റൊരു തുരുത്തിലേക്ക് പാഞ്ഞു. വീണ്ടും വനംവകുപ്പ് ശ്രമം തുടര്‍ന്നു. […]

error: Content is protected !!