എസ്എസ്‌കെ ഫണ്ടിനായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഡല്‍ഹിയിലേക്ക്
പി എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ, എസ്എസ്‌കെ ഫണ്ട് ലഭിക്കുന്നതിനായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഡല്‍ഹിയിലേക്ക്. ഈ മാസം പത്തിന് കേന്ദ്ര വിദ്യഭ്യാസമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് ശ്രമം. പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം കേന്ദ്രത്തെ കത്ത് വഴി അറിയിക്കുന്നത് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ആയിരിക്കുമെന്ന് മന്ത്രി പറഞ്ഞു. കത്തിന്റെ കരട് തയ്യാറാക്കിയെങ്കിലും മുഖ്യമന്ത്രി ഫയല്‍ കണ്ടില്ലെന്നാണ് സൂചന. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് കേരളം പിന്‍മാറരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കരാറില്‍ ഉറച്ചുനില്‍ക്കണമെന്ന് […]
