1 min read
ഇറാന്‍- യുഎസ്-ഇസ്രയേല്‍ സംഘര്‍ഷം; മലയാളികള്‍ കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങി
മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ താറുമാറായതിനെ തുടര്‍ന്ന് മലയാളികള്‍ പാകിസ്താനില്‍ കുടുങ്ങി. പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിലാണ് മൂന്നു മലയാളികള്‍ കുടുങ്ങിയത്. ഷാര്‍ജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരായ പാലക്കാട് സ്വദേശി കൃഷ്ണ ദാസ് നാഗലൂര്‍, ഭാര്യ ഡോ. രശ്മി മേനോന്‍ മകള്‍ മൂന്ന് വയസുകാരി സ്മൃതി മേനോന്‍ എന്നിവരാണ് കുടുങ്ങിയത്. ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. തങ്ങള്‍ സുരക്ഷിതരാണെന്ന് ഡോ. രശ്മി പറഞ്ഞു. അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ […]
