1 min read

കാസര്‍കോട് ഹനാന്‍ ഷായുടെ സംഗീത പരിപാടിയ്ക്കിടെ തിക്കും തിരക്കും; സംഘാടകര്‍ക്കെതിരെ കേസ്

സംഗീതപരിപാടിയ്ക്കിടെ കാസര്‍കോട് തിക്കിലും തിരക്കിലുംപെട്ട് ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസ്. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്നുള്‍പ്പെടെ വകുപ്പുകള്‍ പ്രകാരമാണ് സംഘാടകരായ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡിനു സമീപമുള്ള മൈതാനത്ത് സംഘടിപ്പിച്ച ഹനാന്‍ ഷായുടെ സംഗീതപരിപാടിക്കിടെയായിരുന്നു അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. പരിപാടി ആരംഭിക്കുന്നതിന് മുന്‍പേ ആളുകള്‍ തടിച്ചുകൂടുകയും തിക്കും തിരക്കും ഉണ്ടാകുകയുമായിരുന്നു. ഇതിനിടെ ഇരുപതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ഇവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. ഉള്‍ക്കൊള്ളാവുന്നതിലുമേറെ ആളുകള്‍ പരിപാടിയ്ക്ക് എത്തിയതാണ് അപകടകാരണം. […]

1 min read

സിപിഎം നേതാവായ യുവ അഭിഭാഷക ഓഫീസില്‍ ജീവനൊടുക്കിയ സംഭവം: ആണ്‍സുഹൃത്ത് പിടിയിൽ

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ അഭിഭാഷക ഓഫീസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ആണ്‍സുഹൃത്ത് അഭിഭാഷകനായ അനില്‍ ആണ് പിടിയിലായത്. കാസര്‍കോട് ബാറിലെ അഭിഭാഷകയായ രഞ്ജിതകുമാരി (30)യെ കഴിഞ്ഞ ചൊവ്വാഴ്ച ( സെപ്റ്റംബര്‍ 30 ) രാത്രി ഏഴോടെയാണ് കുമ്പളയിലെ ഓഫിസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. വീട്ടുകാര്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അഭിഭാഷകയുടെ ആത്മഹത്യാക്കുറിപ്പും ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. […]

1 min read

കാസര്‍കോട് പതിനാലുകാരി വീട്ടില്‍ പ്രസവിച്ചു; ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് അമ്മ

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി വീട്ടില്‍ പ്രസവിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് പതിനാലുകാരിയായ പെണ്‍കുട്ടി പ്രസവിച്ചത്. രക്തസ്രാവത്തെത്തുടര്‍ന്നു പെണ്‍കുട്ടിയെ മാതാവ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞിരുന്നില്ലെന്ന് മാതാവ് ആശുപത്രി അധികൃതരെ അറിയിച്ചു. എട്ടാം മാസത്തിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. പെണ്‍കുട്ടിക്കും നവജാത ശിശുവിനും നിലവില്‍ പ്രശ്‌നങ്ങളില്ല. സംഭവത്തെക്കുറിച്ച് ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പീഡനത്തിനിരയായോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പെണ്‍കുട്ടി തയാറായില്ല. മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

error: Content is protected !!