1 min read

യുഡിഎഫ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് ; വി.ഡി സതീശൻ നയിക്കുന്ന ‘പുതുയുഗയാത്രക്ക്’ ഇന്ന് കാസർകോട്ട് തുടക്കം

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് കാസർകോട്ട് തുടക്കമാവും. കുമ്പളയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗാപാൽ എം.പി യാത്ര ഉദ്ഘാടനം ചെയ്യും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ അധികാരത്തിലേറ്റുകയാണ് യാത്രയുടെ ലക്ഷ്യം. ഇടത് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടുക, യുഡിഎഫിൻ്റെ വികസന കാഴ്ചപ്പാടുകൾ അവതരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പുതുയുഗ യാത്ര. വൈകുന്നേരം 4 മണിക്ക് കുമ്പളയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗാപാൽ യാത്ര ഉദ്ഘാടനം ചെയ്യും. തുടർന്ന് കാസർകോട്ട് […]

1 min read

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി; ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്ര സഹമന്ത്രി

കാസർകോട് മഞ്ചേശ്വരം കുമ്പള- ആരിക്കാടി ടോൾ ബൂത്തിലെ ടോൾ പിരിവ് ഒഴിവാക്കി. ഉപരിതല ഗതാഗതവകുപ്പ് സഹമന്ത്രി ഹർഷ് മൽഹോത്രയാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അടുത്ത ആറ് മണിക്കൂറിൽ ടോൾ പിരിവ് സ്ഥിരമായി നിർത്തലാക്കുമെന്നും ഹർഷ് മൽഹോത്ര പറഞ്ഞു. അതേസമയം ബിജെപി നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനമെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് എൽഡിഎഫ്- യുഡിഎഫ് നേതാക്കൾ ഒരിക്കൽ പോലും സമീപിച്ചിട്ടില്ലെന്നും ഹർഷ് മൽഹോത്ര പറഞ്ഞു. ബിജെപി നേതാക്കളാണ് വിഷയം കൃത്യമായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ […]

1 min read

കാസര്‍കോട് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി

കാസര്‍കോട് അമ്പലത്തറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി (60), ഭാര്യ ഇന്ദിര (57 ) മകന്‍ രഞ്‌ജേഷ് (36) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മറ്റൊരു മകന്‍ രാകേഷ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആസിഡ് കുടിച്ചാണ് ഇവര്‍ ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതകളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആസിഡ് കുടിച്ച് കൂട്ട ആത്മഹത്യ ചെയ്യുകയാണെന്ന് ഗോപി അയല്‍ക്കാരനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം പൊലീസിനെ […]

1 min read

കാസര്‍കോട് പതിനാലുകാരി വീട്ടില്‍ പ്രസവിച്ചു; ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് അമ്മ

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി വീട്ടില്‍ പ്രസവിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് പതിനാലുകാരിയായ പെണ്‍കുട്ടി പ്രസവിച്ചത്. രക്തസ്രാവത്തെത്തുടര്‍ന്നു പെണ്‍കുട്ടിയെ മാതാവ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞിരുന്നില്ലെന്ന് മാതാവ് ആശുപത്രി അധികൃതരെ അറിയിച്ചു. എട്ടാം മാസത്തിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. പെണ്‍കുട്ടിക്കും നവജാത ശിശുവിനും നിലവില്‍ പ്രശ്‌നങ്ങളില്ല. സംഭവത്തെക്കുറിച്ച് ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പീഡനത്തിനിരയായോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പെണ്‍കുട്ടി തയാറായില്ല. മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

1 min read

കാസർകോട് എല്‍പിജി ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; നാളെ പ്രാദേശിക അവധി

കാസര്‍കോട് പടന്നക്കാട് എല്‍പിജി ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് പ്രദേശവാസികളായ പൊതുജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കാനോ പുകവലിക്കാനോ പാടില്ല. ഇന്‍വെര്‍ട്ടര്‍ ഉപയോഗിച്ചുള്ള വൈദ്യുതിയോ മറ്റ് ഉപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനും, വീഡിയോ ചിത്രീകരണത്തിനും അനുമതിയില്ല. ടാങ്കര്‍ മറിഞ്ഞ പ്രദേശത്ത് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിക്കും. ടാങ്കര്‍ സുരക്ഷിതമായി ഉയര്‍ത്തുന്നത് വരെ വൈദ്യുത ബന്ധം വിച്ഛേദിക്കും. അതേ സമയം നാളെ കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങോത്ത് വരെയുള്ള 18,19,26 […]

1 min read

ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍, ചെറുവത്തൂരില്‍ വീരമലക്കുന്ന് ഇടിഞ്ഞുവീണു

നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍. കാസര്‍കോട് ചെറുവത്തൂര്‍ മയിച്ച വീരമലക്കുന്നിലാണ് മണ്ണിടിച്ചില്‍. ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചില്‍. ഈ മേഖലയില്‍ ഗതാഗതം വഴിതിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെയാണ് വീരമലക്കുന്നില്‍ നിന്ന് വന്‍തോതില്‍ മണ്ണ് ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ ആയിരുന്നു മണ്ണിടിച്ചില്‍. കുന്നിടിയുന്ന സമയത്ത് ഇതുവഴി പോവുകയായിരുന്ന ഒരു കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറയുന്നു. മണ്ണുമാന്തിയന്ത്രവും ക്രയിനും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ അടിയന്തിര […]

1 min read

കാസർകോട് പടന്നക്കാട് H1N1 രോഗബാധ സ്ഥിരീകരിച്ചു ; രോഗബാധ പടന്നക്കാട് കാർഷിക കോളേജിലെ വിദ്യാർഥിയ്ക്ക്

കാസർകോട് പടന്നക്കാട് H1N1 രോഗബാധ സ്ഥിരീകരിച്ചു.പടന്നക്കാട് കാർഷിക കോളേജിലെ വിദ്യാർഥിയ്ക്ക് രോഗബാധ ഉണ്ടായത്. രോഗലക്ഷണങ്ങൾ കാണിച്ച വിദ്യാർഥികളുടെ സ്രവങ്ങൾ നേരത്തെ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ശേഷം ഇന്നലെ രാത്രിയോടെയാണ് പരിശോധന ഫലം പുറത്തു വന്നത്. ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ ശേഖരണത്തിൽ ഒൻപത് പേർക്ക് ഇൻഫ്ളുവൻസാ എ വിഭാഗത്തിൽപ്പെട്ട പനിയാണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചു. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ ഒരു കുട്ടിക്ക് കൂടി എച്ച്‍വൺ എൻവൺ ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. പനി ബാധിച്ച് ആശുപത്രിയെ […]

error: Content is protected !!