1 min read

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കേരളത്തില്‍ കസ്റ്റഡിയില്‍

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ (ദേവീന്ദർ സിംഗ്) വീണ്ടും കേരളത്തില്‍ കസ്റ്റഡിയില്‍. വിവിധ സംസ്ഥാനങ്ങളില്‍ എഴൂന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പൊലീസ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കൊച്ചിയിലെത്തിയപ്പോഴായിരുന്നു ഇടപെടല്‍. വിവര ശേഖരണത്തിന്റെ ഭാഗമായുള്ള കരുതല്‍ തടങ്കലിലാണ് ഇയാളെന്നാണ് പൊലീസിന്റെ വിശദീകരണം. ഹൈക്കോടതിയിലുള്ള കേസിന്റെ ആവശ്യത്തിന് എത്തിയെന്നാണ് ബണ്ടി ചോറിന്റെ വിശദീകരണം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഇയാളെ റെയില്‍വെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒരു ബാഗ് മാത്രമാണ് […]

1 min read

പ്രൊഫസര്‍ ടി ജെ ജോസഫ് കൈവെട്ട് കേസില്‍ വിശാലമായ ഗൂഢാലോചന; തുടരന്വേഷണത്തിന് എന്‍ഐഎ

പ്രൊഫസര്‍ ടി ജെ ജോസഫ് കൈവെട്ട് കേസില്‍ ഗൂഢാലോചനയില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ. കേരളത്തെ ഞെട്ടിച്ച കേസില്‍ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കൂടുതല്‍ അംഗങ്ങള്‍ക്ക് പങ്കുണ്ടോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്. കഴിഞ്ഞ വര്‍ഷം അറസറ്റിലായ കേസിലെ മുഖ്യപ്രതിയായ സവാദിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച സൂചനകളാണ് ഗൂഢാലോചന അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ഐഎയെ പ്രേരിപ്പിച്ചിരിക്കുന്നത്. ടിജെ ജോസഫിനെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ സവാദ് തമിഴ്നാട്ടിലും കേരളത്തിലുമായാണ് ഒളിവില്‍ കഴിഞ്ഞത്. ഇയാള്‍ക്ക് താമസിക്കാനും ജോലി […]

1 min read

മോൻസൺ മാവുങ്കലിന്റെ വാടക വീട്ടിൽ മോഷണം; സംഭവം നടന്നത് കൊച്ചി കലൂരിലെ വീട്ടിൽ

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ അടച്ചിട്ട വീട്ടില്‍ മോഷണം നടന്നതായി പരാതി. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള കൊച്ചി കലൂരിലെ വാടകവീട്ടില്‍ ആണ് മോഷണം നടന്നത്. 20 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍ നഷ്ടമായെന്ന് മാന്‍സന്‍ മാവുങ്കലിന്റെ അഭിഭാഷകന്‍ അവകാശപ്പെട്ടു. സംഭവത്തില്‍ വീട്ടുടമസ്ഥന്‍ ഒരു പരാതി നല്‍കിയിട്ടുണ്ട്. മോന്‍സന്‍ മാവുങ്കള്‍ ജയില്‍ സൂപ്രണ്ട് മുഖേന പരാതി നല്‍കുമെന്നും അഭിഭാഷന്‍ അറിയിച്ചു. വീട്ടില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ എടുക്കാന്‍ മോന്‍സന്‍ മാവുങ്കലിന് കോടതി അനുമതി നല്‍കിയിരുന്നു. പരോളിലുള്ള പ്രതി ഇതിനായി വാടക […]

1 min read

വന്ദേഭാരതില്‍ ഇനി തലശ്ശേരി ബിരിയാണിയും നാടന്‍ കോഴിക്കറിയും; കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മെനു പരിഷ്‌കരിച്ചു

തനത് രുചികള്‍ക്ക് പ്രാധാന്യം നല്‍കി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണങ്ങള്‍ പരിഷ്‌കരിക്കുന്നു. പ്രാദേശിക വിഭങ്ങളുടെ രുചി വൈവിധ്യങ്ങള്‍ ഇനി യാത്രയിലും ആസ്വദിക്കാവുന്ന വിധത്തിലാണ് ഐആര്‍സിസിടിയുടെ പുതിയ മെനു. ഭക്ഷണത്തെ കുറിച്ച് നിരന്തരം പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ കാറ്ററിങ് കമ്പനികളെ ഉള്‍പ്പെടുത്തി ഐആര്‍സിടിസി പരിഷ്‌കരണം നടപ്പാക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിന്ദാവന്‍ ഫുഡ് പ്രൊഡക്റ്റിനായിരുന്നു കേരളത്തിലേയും തമിഴ്‌നാട്ടിലെയും വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണ വിതരണത്തിന്റെ ചുമതല. എന്നാല്‍ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് നിരന്തരം പരാതികള്‍ ഉയര്‍ന്നതോടെ […]

1 min read

പാലിയേക്കരയിൽ 73 ദിവസത്തിന് ശേഷം ടോൾപിരിവ് പുനഃസ്ഥാപിച്ചു‌ ; കൂട്ടിയ നിരക്ക് ഈടാക്കരുതെന്ന് ഹൈക്കോടതി

പാലിയേക്കരയിൽ ടോൾ പിരിവ് പുനഃസ്ഥാപിച്ചു. 73 ദിവസത്തിന് ശേഷമാണ് ടോൾപിരിവ് പുനസ്ഥാപിച്ചിരിക്കുന്നത്. പഴയ നിരക്കിൽ തന്നെയാണ് ടോൾപിരിവ്. കാർ, വാൻ, ജീപ്പ് ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾ ഒരു ഭാഗത്തേക്ക് 90 രൂപയും ഇരുവശത്തേക്കും 140 രൂപയുമാണ് നിരക്ക്. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 160 രൂപയും ഇരുവശത്തേക്കും 240 രൂപയുമാണ് നിരക്ക് വരും. ബസ് ട്രക്ക് എന്നിവയ്ക്ക് ഒരു വർഷത്തേക്ക് 320 രൂപയും ഇരുവശത്തേക്കും 485 രൂപയും നൽകണം. അതേ സമയം ദേശീയപാത 544 ല്‍ […]

1 min read

പകര്‍ച്ചവ്യാധി; കുസാറ്റ് ക്യാംപസ് അടച്ചു, നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍

വിദ്യാര്‍ഥികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കൊച്ചിയിലെ കുസാറ്റ് ക്യാംപസ് അടച്ചു. കുസാറ്റ് കളമശ്ശേരി ക്യാമ്പസ് ആണ് താത്കാലികമായി അടച്ചത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ചിക്കന്‍പോക്‌സ് എച്ച്1 എന്‍1 രോഗ ലക്ഷങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേരളത്തിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസില്‍ തുടരാം. വെള്ളിയാഴ്ച മുതല്‍ അധ്യയനം ഓണ്‍ലൈനായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് അഞ്ച് വരെയാണ് ക്യാംപസ് അടച്ചത്. കുസാറ്റിലെ 15 ഹോസ്റ്റലുകളില്‍ രണ്ട് ഹോസ്റ്റലിലാണ് പകര്‍ച്ചവ്യാധി പടര്‍ന്നത്. ഇതിനോടകം 10ല്‍ അധികം വിദ്യാര്‍ഥികള്‍ ചികിത്സ തേടിയിട്ടുണ്ട്.

error: Content is protected !!