1 min read

പാലിയേക്കര ടോൾ പിരിവ്; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പാലിയേക്കര ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഗതാഗതം സുഗമമാകാതെ ടോള്‍ പിരിക്കരുതെന്ന സുപ്രീം കോടതിയുടെ മുന്‍വിധി ലംഘിച്ചാണ് ഹൈക്കോടതി തീരുമാനം എടുത്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഗതാഗതയോഗ്യമല്ലാതെ ടോൾ പിരിക്കുന്നത് പൊതു താൽപര്യത്തിന് വിരുദ്ധമാണെന്നാണ് ഹർജിക്കാരൻ ഷാജി കോടങ്കണ്ടത്തിന്‍റെ പ്രധാന വാദം. ഒക്ടോബര്‍ 17നാണ് ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി […]

1 min read

പാലിയേക്കരയിൽ 73 ദിവസത്തിന് ശേഷം ടോൾപിരിവ് പുനഃസ്ഥാപിച്ചു‌ ; കൂട്ടിയ നിരക്ക് ഈടാക്കരുതെന്ന് ഹൈക്കോടതി

പാലിയേക്കരയിൽ ടോൾ പിരിവ് പുനഃസ്ഥാപിച്ചു. 73 ദിവസത്തിന് ശേഷമാണ് ടോൾപിരിവ് പുനസ്ഥാപിച്ചിരിക്കുന്നത്. പഴയ നിരക്കിൽ തന്നെയാണ് ടോൾപിരിവ്. കാർ, വാൻ, ജീപ്പ് ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾ ഒരു ഭാഗത്തേക്ക് 90 രൂപയും ഇരുവശത്തേക്കും 140 രൂപയുമാണ് നിരക്ക്. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 160 രൂപയും ഇരുവശത്തേക്കും 240 രൂപയുമാണ് നിരക്ക് വരും. ബസ് ട്രക്ക് എന്നിവയ്ക്ക് ഒരു വർഷത്തേക്ക് 320 രൂപയും ഇരുവശത്തേക്കും 485 രൂപയും നൽകണം. അതേ സമയം ദേശീയപാത 544 ല്‍ […]

1 min read

പാലിയേക്കര ടോള്‍ പിരിവ്; തീരുമാനം ആയില്ല, ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി

ടോൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി. ടോൾ പിരിവ് പുരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി മാറ്റിവെച്ചു. ഹർജികൾ വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ചില വ്യവസ്ഥകളോടെ ടോൾ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. ജനവികാരത്തിനൊപ്പം ആണ് കോടതി എന്ന് പാലിയേക്കരയിലെ പരാതിക്കാരിൽ ഒരാളായ ഷാജി കോടങ്കണ്ടത്തിൽ പ്രതികരിച്ചു. ടോൾ പുനസ്ഥാപിച്ചാൽ 50% മാത്രം ഈടാക്കാനെ അനുവാദം നൽകാവൂ […]

error: Content is protected !!