അരുണാചലിലെ മലയാളികളുടെ മരണം ; ഡോൺബോസ്കോ മെയിൽ ഐഡിക്ക് പിന്നിലാരെന്ന് കണ്ടെത്തൽ
അരുണാചൽ പ്രദേശിലെ മലയാളികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡോൺബോസ്കോ മെയിൽ ഐഡിക്ക് പിന്നിലാരെന്ന് പൊലീസ് കണ്ടെത്തി. ഡോൺബോസ്കോ മെയിൽ ഐഡി ആര്യയുടേതെന്നാണ് കണ്ടെത്തൽ. വിചിത്രവിശ്വാസത്തേക്കുറിച്ച് സംസാരിക്കാനായി തയാറാക്കിയതാണ് വ്യാജ മെയിൽ ഐ.ഡി. അന്യഗ്രഹ ജീവിതമെന്ന വിചിത്ര വിശ്വാസത്തിന് തുടക്കമിട്ടത് നവീൻ ആമെന്നും പൊലീസ് സ്ഥിരീകരിച്ചു. ഒരു വൈദികനടക്കം അഞ്ച് സുഹൃത്തുക്കളെ തന്റെ വിചിത്രചിന്തകളുടെ ഭാഗമാക്കാനും നവീൻ ശ്രമിച്ചുവെന്ന് പൊലീസ് കണ്ടെത്തി. അരുണാചൽ പ്രദേശിലെ ഗ്രാമങ്ങളിലെത്തി മൂവരും ധ്യാനത്തിൽ പങ്കെടുത്തിരുന്നെന്നും പൊലീസ് പറഞ്ഞു. മരണങ്ങൾക്ക് പിന്നിൽ ഏതെങ്കിലും […]
