1 min read

കട്ടപ്പനയില്‍ ഉരുള്‍പൊട്ടല്‍; റോഡുകള്‍ ഒലിച്ചുപോയി

കട്ടപ്പന കുന്തളംപാറയില്‍ ഉരുള്‍പൊട്ടല്‍. വലിയ ശബ്ദത്തോടെയുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചിലില്‍ റോഡുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ അതേ പ്രദേശത്താണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. വീടുകള്‍ക്ക് മുന്നിലേയ്ക്ക് ചെളിയും കല്ലും മണ്ണും ഒഴികിയെത്തി. പ്രദേശത്തെ റോഡുകളും കൃഷിയിടങ്ങളും ഒലിച്ചു പോയി. ആളപായമില്ല. ഇടുക്കിയില്‍ വിവിധ മേഖലകളില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നെടുങ്കണ്ടം കൂട്ടാറിലും ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കനത്ത മഴവെള്ളപ്പാച്ചിലില്‍ കൂട്ടാറില്‍ ട്രാവലര്‍ അടക്കമുള്ള വാഹനങ്ങള്‍ ഒഴുകിപ്പോയിരുന്നു. കല്ലാര്‍ ഡാമിലെ […]

1 min read

ഇടുക്കിയിൽ റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് 2 പേർ മരിച്ച സംഭവം; തൊഴിലാളികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും

ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിഞ്ഞു വീണു മരിച്ച തൊഴിലാളികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ആനച്ചാൽ സ്വദേശി രാജീവ്‌, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ജില്ലാ ഭരണകൂടം സീൽ ചെയ്ത വസ്തുവിൽ വിലക്ക് ലംഘിച്ച് നിർമ്മാണം നടത്തിയതിന് ഉടമയായ ഷെറിൻ അനിലക്കെതിരെ നടപടികൾ ഉണ്ടാകും. മൂന്നാർ സ്പെഷ്യൽ തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ആയിരിക്കും നടപടി ശുപാർശ ചെയ്യുക.മിസ്റ്റി വണ്ടേഴ്സ് എന്ന റിസോർട്ടിന്റെ സംരക്ഷണഭിത്തി […]

1 min read

ജമ്മുകശ്മീരിലെ പ്രളയവും മണ്ണിടിച്ചിലും: മരണം 30; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

ജമ്മു കശ്മീരിലെ കത്രയിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 30 ആയി. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. കത്രയിലെ അര്‍ധകുമാരിക്ക് സമീപം മാതാ വൈഷ്‌ണോ ദേവി യാത്രാ പാതയിലാണ് ബുധനാഴ്ച കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായത്. കൂടുതല്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയെത്തുടര്‍ന്ന്, പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ദോഡ, ജമ്മു , ഉദ്ധംപൂര്‍ എന്നിവിടങ്ങളില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. റോഡുകളും പാലങ്ങളും മുങ്ങിയത് ഗതാഗതത്തെയും ബാധിച്ചു. 22 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിവിധ റെയില്‍വെ സ്റ്റേഷനുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. […]

1 min read

താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു

താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍. മണ്ണും പാറക്കെട്ടുകളും മരങ്ങളും റോഡിലേക്ക് പതിച്ചതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. താമരശ്ശേരി ചുരം ഒന്‍പതാം വളവ് വ്യൂ പോയന്റിന് സമീപമാണ് റോഡിലേക്ക് മണ്ണിടിഞ്ഞത്. സംഭവസമയം അതുവഴി കടന്ന് പോയ വാഹനങ്ങളില്‍ നിന്നും യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചു. നിലവില്‍ താമരശ്ശേരി ചുരത്തില്‍ വലിയ ബ്ലോക്കാണ് അനുഭവപ്പെടുന്നത്. വയനാട്ടിലേക്കും വയനാട്ടില്‍ നിന്നും പോകുന്നവരും ഇന്ന് ചുരം വഴി യാത്ര ചെയ്യരുതെന്ന് […]

1 min read

മണ്ണിടിച്ചിൽ ഭീഷണി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്ര നിരോധിച്ചു

കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.പകൽ സമയങ്ങളിൽ ഈ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. കാലവർഷം കണക്കിലെടുത്ത് മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിലെ ഗ്യാപ്പ് റോഡ് ഭാഗത്ത് ഗതാഗതം നിരോധിക്കാറുള്ളത് പതിവാണ്. അപകടകരമായ രീതിയിൽ റോഡിൻറെ കട്ടിംഗ് സൈഡിന് മുകളിൽ സ്ഥിതിചെയ്യുന്ന പാറയും മണ്ണും പൂർണമായും നീക്കം ചെയ്യണമെന്ന ആവശ്യവും സ്ഥലത്ത് നിലനിൽക്കുന്നുണ്ട്. ഇടുക്കി മൂന്നാറിൽ മണ്ണിടിഞ്ഞ് വഴിയോര കടകൾക്ക് […]

1 min read

ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍, ചെറുവത്തൂരില്‍ വീരമലക്കുന്ന് ഇടിഞ്ഞുവീണു

നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍. കാസര്‍കോട് ചെറുവത്തൂര്‍ മയിച്ച വീരമലക്കുന്നിലാണ് മണ്ണിടിച്ചില്‍. ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചില്‍. ഈ മേഖലയില്‍ ഗതാഗതം വഴിതിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെയാണ് വീരമലക്കുന്നില്‍ നിന്ന് വന്‍തോതില്‍ മണ്ണ് ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ ആയിരുന്നു മണ്ണിടിച്ചില്‍. കുന്നിടിയുന്ന സമയത്ത് ഇതുവഴി പോവുകയായിരുന്ന ഒരു കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറയുന്നു. മണ്ണുമാന്തിയന്ത്രവും ക്രയിനും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ അടിയന്തിര […]

1 min read

സിക്കിമില്‍ സൈനിക ക്യാംപിന് മുകളിലേക്ക് മണ്ണിടിഞ്ഞു; മൂന്ന് മരണം; ആറുപേരെ കാണാതായി

സിക്കിമിലെ ചാറ്റെനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ (Landslide ) സൈനിക ക്യാംപ് തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. ആറു സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഹവീല്‍ദാര്‍ ലഖ്വീന്ദര്‍ സിങ്, ലാന്‍സ് നായിക് മുനീഷ് ഠാക്കൂര്‍, പോര്‍ട്ടര്‍ അഭിഷേക് ലഖാഡ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നിസ്സാര പരുക്കുകളോടെ നാലുപേരെ രക്ഷപ്പെടുത്തി. പ്രതികൂല കാലാവസ്ഥയിലും കാണാതായ ആറുപേരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ പരിശ്രമിക്കുകയാണെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി […]

1 min read

അരുണാചലിൽ മണ്ണിടിച്ചിലിൽ പെട്ട് കാർ യാത്രികരായ ഏഴ് പേർക്ക് ദാരുണാന്ത്യം

അരുണാചൽ പ്രദേശിലെ ഈസ്റ്റ് കാമെങ് ജില്ലയിലെ ദേശീയപാത 13 ൽ, കനത്ത മഴയെ തുടർന്ന് ഉണ്ടായ വൻ മണ്ണിടിച്ചിലിൽ കാർ യാത്രികരായ ഏഴ് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ദേശീയപാതയിലെ ബന-സെപ്പ സ്ട്രെച്ചിന് സമീപത്തുകൂടി സഞ്ചരിക്കവേ, കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മണ്ണിടിഞ്ഞു വീണ ആഘാതത്തിൽ കാർ റോഡിൽ നിന്നും മാറി എതിരെയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. രക്ഷാപ്രവർത്തകരെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. വെള്ളിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയെത്തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. അരുണാചൽ പ്രദേശ് ആഭ്യന്തര […]

1 min read

കണ്ണൂര്‍ പാല്‍ച്ചുരം- ബോയ്‌സ് ടൗണ്‍ റോഡില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂര്‍ പാല്‍ച്ചുരം- ബോയ്‌സ് ടൗണ്‍ റോഡില്‍ മണ്ണിടിച്ചില്‍. ചെകുത്താന്‍ തോടിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. റോഡിലെ കല്ലും മണ്ണും നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കണ്ണൂര്‍-വയനാട് പാതയാണ് പാല്‍ച്ചുരം. റോഡിലാകെ വലിയ കല്ലുകള്‍ കൂമ്പാരമായി വീണ് കിടക്കുകയാണ്. മണ്ണിടിച്ചില്‍ സമയത്ത് ആ വഴി വാഹനങ്ങളൊന്നും വരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. പ്രദേശത്ത് ജെസിബി എത്തിച്ച് കല്ലുകള്‍ നീക്കം ചെയ്ത് വരികയാണ്. പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് ഉച്ച മുതല്‍ ശക്തമായ മഴ പെയ്തിരുന്നു. വടക്കന്‍ കേരളത്തില്‍ […]

error: Content is protected !!