1 min read

ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ: ‘പുറത്തുവരുന്നത് ബിജെപിക്കുള്ളിൽ ഉരുണ്ടുകൂടുന്ന ആഭ്യന്തര പ്രശ്നം’: എംഎ ബേബി

ബിജെപിക്കുള്ളിൽ ഉരുണ്ടുകൂടുന്ന ആഭ്യന്തര പ്രശ്നം പുറത്തുവരികയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സംഘടനയല്ല ബിജെപി. ആർഎസ്എസ് നിർമിച്ച രാഷ്ട്രീയ പാർട്ടിയാണ് ബി ജെ പി. അവരുടെആജ്ഞപ്രകാരം പ്രവർത്തിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസും ബിജെപിയും വർഗീയ വിഷം വിതറുന്നവരാണ്. പൊതുപ്രവർത്തകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന രീതി ബിജെപി പിന്തുടരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പി എം ശ്രീ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. പിഎം ശ്രീയുമായി ബന്ധപ്പെട്ട […]

1 min read

മുഖ്യമന്ത്രിയുടെ മകനെതിരായ ഇ ഡി നോട്ടീസ് അടിസ്ഥാനമില്ലാത്തത്; എം എ ബേബി

മുഖ്യമന്ത്രിയുടെ മകന് എതിരായ ഇഡി നോട്ടീസ് ഒരു അടിസ്ഥാനവുമില്ലാത്ത നോട്ടീസെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇ ഡി നോട്ടീസ് അയച്ച് പേടിപ്പിക്കാനാണ് നോക്കിയത്. ഇ ഡി ബിജെപി സർക്കാരിന്റെ എക്സ്റ്റൻഷൻ ഡിപ്പാർട്മെന്റ് ആണ്. വസ്തുതകൾ ഇല്ലാത്ത നോട്ടീസാണിതെന്നും നോട്ടീസ് അയച്ചിട്ട്‌ കുലുക്കം ഇല്ലെന്ന് കണ്ടതോടെ പിന്നീട് ഇ ഡിക്ക് അനക്കം ഇല്ലാതായെന്നും എം എ ബേബി പ്രതികരിച്ചു. ശബരിമല കൊള്ളയിൽ പാർട്ടിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. തെറ്റ് […]

1 min read

മതരാഷ്ട്രവാദികളുമായി കൂട്ടുകൂടാനുള്ള യുഡിഎഫിന്‍റെ തീരുമാനം ആത്മഹത്യാപരം: എംഎ ബേബി

നിലമ്പൂരിൽ എല്ലാ തീവ്രവാദ സംഘടനകളെയും കൂട്ടുപിടിച്ച് ജയിക്കാൻ സാധിക്കുമോഎന്നാണ് യുഡിഎഫ് നോക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. മതരാഷ്ട്രവാദികളുമായി കൂട്ടു കൂടാനുള്ള യുഡിഎഫിന്‍റെ തീരുമാനം ആത്മഹത്യാപരമാണെന്നും ഇത്തരം കൂട്ടുകെട്ടുകൾ യുഡിഎഫിനെ ശിഥിലമാക്കമെന്നും എം എ ബേബി പറഞ്ഞു. നിലമ്പൂരിൽ എം സ്വരാജ് മികച്ച വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലമ്പൂരിൽ മഹാകുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലമ്പൂരിലെ പ്രചാരണ രംഗത്ത് വേറിട്ട അനുഭവമായി എൽഡിഎഫിന്‍റെ മഹാകുടുംബ സംഗമം. മണ്ഡലത്തിലെ 50 ഓളം കേന്ദ്രങ്ങളിൽ […]

error: Content is protected !!