1 min read

റവന്യൂ ജില്ലാ സ്കൂൾ കലോൽസവം : കൊച്ചി കോർപറേഷൻ പരിധിയിൽ ഇന്ന് പ്രാദേശിക അവധി

എറണാകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൻ്റെ ഭാഗമായി ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊച്ചി കോർപറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡ് ഡ് (സ്റ്റേറ്റ് സിലബസ്) സ്കൂളുകൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. കലോത്സവം നാളെ അവസാനിക്കാനിരിക്കെയാണ് കലാപരിപാടികൾ ആസ്വദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നതിൻ്റെ ഭാഗമായി ഇന്ന് അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോളാണ് കോർപറേഷൻ പരിധിയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. എറണാകുളം റവന്യു ജില്ലാ സ്കൂൾ കലോത്സവം ഈ മാസം 25നാണ് ആരംഭിച്ചത്. എറണാകുളം […]

1 min read

പി എം ശ്രീ; ‘കേരളം പഠിപ്പിക്കുന്നത് ഗാന്ധിഘാതകൻ ഗോഡ്സെ എന്ന് തന്നെ’; സിലബസ് അടിച്ചേൽപ്പിക്കാനാകില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ […]

1 min read

ഡല്‍ഹിലെ സ്‌കൂളുകളില്‍ ആര്‍എസ്എസ് ചരിത്രം പാഠ്യ വിഷയമാകും

ഡല്‍ഹിലെ സ്‌കൂളുകളില്‍ ആര്‍എസ്എസിന്റെ ചരിത്രം പാഠ്യ വിഷയമാക്കാന്‍ തീരുമാനം. ആര്‍എസ്എസ് പ്രത്യയശാസ്ത്രം ഉള്‍പ്പെടെ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. രാഷ്ട്രനീതി പരിപാടിയുടെ ഭാഗമായാണ് നീക്കം. ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. 12-ാം ക്ലാസുവരെയുള്ള ആര്‍എസ്എസ് പഠഭാഗമാകുക. വിദ്യാര്‍ഥികളില്‍ പൗരബോധവും സമൂഹികബോധവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രനീതി എന്ന പരിപാടിയെന്നും അതിന്റെ ഭാ?ഗമായിട്ടാണ് ആര്‍എസ്എസിനെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. മൗലിക കടമകളില്‍ വി?ദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ശ്ര?ദ്ധ കേന്ദ്രീകരിക്കുന്നതില്‍ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഡല്‍ഹിയില്‍ ആര്‍ എസ് എസ് […]

1 min read

ഓണം അവധിക്കായി സ്‌കൂളുകള്‍ നാളെ അടയ്ക്കും; ഓണാവധി സെപ്റ്റംബര്‍ 7 വരെ

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും സ്‌കൂളുകള്‍ തുറക്കുക. ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂളികളില്‍ ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. അഞ്ചു മുതല്‍ 9 വരെ ക്ലാസുകളില്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അടുത്ത മാസം രണ്ടാഴ്ച സെപ്ഷല്‍ ക്ലാസ് […]

1 min read

എല്‍പി വിഭാഗം ഓണപ്പരീക്ഷ ഇന്നു മുതല്‍; 5 മുതല്‍ 9 വരെ ക്ലാസുകളില്‍ മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ എല്‍ പി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 1, 2 ക്ലാസുകളിലെ പരീക്ഷയ്ക്ക് സമയപരിധി ഇല്ല. രാവിലെ ആരംഭിക്കുന്ന പരീക്ഷയ്ക്ക് കുട്ടികള്‍ എഴുതി തീരുന്നതുവരെ സമയം അനുവദിക്കും. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിച്ചിരുന്നു. പരിഷ്‌കരിച്ച പാഠ്യപദ്ധതിക്കൊപ്പം ഓണപ്പരീക്ഷ മുതല്‍ ചോദ്യപേപ്പറിന്റെ ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. കാണാതെ പഠിച്ച് ഉത്തരം എഴുതാവുന്ന ചോദ്യങ്ങള്‍ക്ക് പകരം വിദ്യാര്‍ത്ഥിയുടെ ചിന്താശേഷിയും വിശകലന വൈദഗ്ധ്യവും അളക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചോദ്യപേപ്പര്‍ സുരക്ഷിതമായി […]

1 min read

സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഓഡിറ്റിങ് നടത്തണം: രാഹുല്‍ ഗാന്ധി

സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഓഡിറ്റിങ് നടത്തണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കൊല്ലത്ത് സ്കൂള്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് ആവശ്യം. സമാന ആവശ്യം ഉന്നയിച്ച് ആറ് വർഷം മുമ്പ് മുഖ്യമന്ത്രിക്കയച്ച കത്ത് സൂചിപ്പിച്ചാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മിഥുന്റെ മരണത്തിൽ രാഹുൽ ഗാന്ധി അനുശോചനം രേകപ്പെടുത്തി. വളരെയധികം വേദനിപ്പിക്കുന്നതാണ് സംഭവം. ഒരു രക്ഷിതാവും ഇത്രയും വലിയ നഷ്ടം സഹിക്കാൻ ഇടയാവരുത്. ദുരന്തത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. സുരക്ഷിതമായ പഠനാന്തരീക്ഷം ഓരോ കുട്ടിക്കും അവകാശപ്പെട്ടതാകണമെന്നും രാഹുൽ […]

error: Content is protected !!