1 min read

സിദ്ധാര്‍ഥന്റെ മരണം; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അമ്മക്ക് അനുവാദം നല്‍കി ഹൈക്കോടതി

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ എസ് സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അമ്മക്ക് അനുവാദം നല്‍കി ഹൈക്കോടതി. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സിദ്ധാര്‍ഥന്റെ അമ്മ ഷീബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യ ഹര്‍ജി ഈ മാസം 22ന് പരിഗണിക്കും. ജസ്റ്റിസ് മുഹമ്മദ് നിയാസാണ് ഹര്‍ജി പരിഗണിച്ചത്. സിദ്ധാര്‍ഥന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നും സിബിഐ സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടില്‍ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണെന്നുമാണ് സിദ്ധാര്‍ഥന്റെ അമ്മ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. അതിക്രൂരമായ […]

1 min read

‘മകന്‍റെ മരണ കാരണം വ്യക്തമല്ല’ ; പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ഥന്റെ അമ്മ

കൊച്ചി : പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് അമ്മ ഹൈക്കോടതിയില്‍. മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാക്കുന്നുണ്ടെന്നും സിദ്ധാര്‍ഥന്റെ അമ്മ ഹൈക്കോടതിയില്‍ പറഞ്ഞു. കേസില്‍ തുടരന്വേഷണം വേണമെന്നും പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നും ഹര്‍ജിയിലെ ആവശ്യം.2024 ഫെബ്രുവരി 18നാണ് നെടുമങ്ങാട് കൊറക്കോട് സ്വദേശി സിദ്ധാര്‍ഥനെ കോളജ് ഹോസ്റ്റലിലെ ശുചിമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മര്‍ദിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് […]

1 min read

ജെ എസ് സിദ്ധാർത്ഥന്റെ മരണം; കേസ് എറണാകുളം CBI കോടതിയിലേക്ക് മാറ്റി

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെ എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി. കൽപറ്റ കോടതിയിൽ നിന്നാണ് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. കേസിലെ 20 പ്രതികളെ സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. സിദ്ധാർത്ഥന്റെ മരണത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ സിബിഐ സംഘം കോളജ് ഹോസ്റ്റലിലെത്തിയിരുന്നു. സിബിഐ ഡിഐജി, എസ്പിമാരായ എ കെ ഉപാധ്യായ, സുന്ദർവേൽ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തോളം പേരാണ് പരിശോധനയ്ക്കായി എത്തിയത്. സിബിഐ ആവശ്യപ്പെടുന്ന എല്ലാ രേഖഥകളും സഹായങ്ങളും നൽകണമെന്ന് […]

1 min read

മുകേഷിന് 14.98 കോടിയുടെ സ്വത്ത്, രണ്ട് കാർ; കൈവശമുള്ളത് 50,000 രൂപ

കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എം മുകേഷിന് 14.98 കോടിയുടെ സ്വത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയിലെ സത്യവാങ്മൂലത്തിലാണ് സ്വത്തിനെക്കുറിച്ച് വിവരമുള്ളത്. താരത്തിന്റെ സ്ഥാവര–ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 14,98,08,376 രൂപയാണ്. അദ്ദേഹത്തിന്റെ കൈവശം 50,000 രൂപയുമുണ്ട്. വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ് ട്രഷറിയുമായിലുമായി സ്ഥിര നിക്ഷേപവും ഓഹരികളുമടക്കം 10,48,08,376 രൂപയുമുണ്ട്. താമസിക്കുന്ന വീട് ഉൾപ്പെടെ 230 സെന്റ് ഭൂമിയുടെയും ചെന്നൈയിലെ 2 ഫ്ലാറ്റുകളുടെയും വിപണി മൂല്യമായി കണക്കാക്കിയിരിക്കുന്നത് 4,49,50,000 രൂപയാണ്. 2,40,000 രൂപ മൂല്യം വരുന്ന സ്വർണവുമുണ്ട്. […]

1 min read

സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണത്തിനായി രേഖകള്‍ കൈമാറി

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കൈമാറി. സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് നേരിട്ടെത്തി രേഖകള്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. പെര്‍ഫോമ, എഫ്‌ഐആറിന്റെ പരിഭാഷപ്പെടുത്തിയ കോപ്പി തുടങ്ങിയവ കൈമാറിയിട്ടുണ്ട്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും, രേഖകള്‍ സിബിഐക്ക് കൈമാറാത്തത് വിവാദമായിരുന്നു. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് രേഖകള്‍ സിബിഐക്ക് കൈമാറുന്നതില്‍ കാലതാമസം നേരിടാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് രേഖകള്‍ വൈകുന്നത് വൈകിപ്പിച്ച […]

error: Content is protected !!