തെളിവുകളില്ല, സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസ് പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ടു
പിണ്ണക്കനാട്ടെ സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസില്‍ പ്രതി സതീശ് ബാബുവിനെ കോടതി വെറുതെ വിട്ടു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. പാലായിലെ സിസ്റ്റര്‍ അമല കൊലക്കേസില്‍ നിലവില്‍ തിരുവന്തപുരം സെട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് പ്രതി സതീശ് ബാബു. മോഷണ ശ്രമത്തിനിടെയായിരുന്നു സിസ്റ്റര്‍ അമലയെ കൊല്ലപ്പെടുത്തിയത്. ഈ കേസിന്റെ വിചാരണ വേളയിലാണ് സിസ്റ്റര്‍ ജോസ് മരിയയെ കൊലപ്പെടുത്തിയ കാര്യം പ്രതി വെളിപ്പെടുത്തിയത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. […]
