Advertisement

തൃശൂരില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു.

തൃശൂര്‍ വിയ്യൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് ക്ലാസ് മുറിയില്‍ വെച്ച്‌ മരിച്ചത്.
രാമവര്‍മ്മപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം.

തലവേദനയെ തുടര്‍ന്ന് ബെഞ്ചില്‍ തല വെച്ച്‌ കിടന്ന വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. അധ്യാപകരും സഹപാഠികളും ചേര്‍ന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

അതേസമയം കൊച്ചി ഗ്ലോബർ സ്കൂള്‍ വിദ്യാർത്ഥി മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജെംസ് മോഡേണ്‍ അക്കാഡമി വൈസ് പ്രിൻസിപ്പാളിനെതിരെ നടപടി എടുത്തു. സ്കൂള്‍ വൈസ് പ്രിൻസിപ്പാള്‍ ബിനു അസീസിനെ സസ്പെൻഡ് ചെയ്തതായി സ്കൂള്‍ മാനേജ്മെന്റ്.

വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സ്കൂള്‍ മാനേജ്മെന്റിന്റെ നടപടി. വിദ്യാർഥി സ്കൂള്‍ മാറിയത് വൈസ് പ്രിൻസിപ്പാളുമായി പ്രശ്നമുണ്ടായതിനെ തുടർന്നായിരുന്നു.


മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത കേസ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് അന്വേഷിക്കും. റാഗിങ്ങിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്‍റെ പരാതി. കുടുംബാംഗങ്ങളും സ്കൂള്‍ അധികൃതരും നാളെ കളക്ടറേറ്റില്‍ ഹാജരാകാൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്.

വൈസ് പ്രിൻസിപ്പലില്‍ നിന്നും കുട്ടിയ്ക്ക് മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അമ്മ പരാതിയില്‍ പറഞ്ഞിരുന്നു. സഹപാഠികളില്‍ നിന്നുണ്ടായ ക്രൂര പീഡനത്തെത്തുടര്‍ന്നുണ്ടായ മനോവിഷമമാണ് മകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുട്ടിയുടെ അമ്മ പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!