കണ്ണൂർ ∙ അടിച്ചു മോനേ…. 18 വർഷമായി ലോട്ടറി കട നടത്തി, ആദ്യ ബംപർ ടിക്കറ്റ് വിറ്റ സന്തോഷത്തിലാണ് മുത്തു ഏജൻസിയുടെ ഉടമ എം.വി.അനീഷ്. ഇരിട്ടിയിലെ മുത്തു ഏജൻസിയിൽ നിന്നും 10 ടിക്കറ്റാണ് ഭാഗ്യശാലിയായ സത്യൻ വാങ്ങിയത്. സത്യനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് അനീഷ്.

കണ്ണൂരിലെ ബാഡ്മിന്റൺ അസോസിയേഷന്റെ സ്ഥിരം കളിക്കാരനായ അനീഷ് അടുത്ത കാലത്തായി പരുക്ക് പിടികൂടിയതോടെയാണ് ടീമിൽ നിന്നും വിട്ടുനിൽക്കുന്നത്. നാലു ഹോൾസെയിൽ ലോട്ടറി കടകൾ ഉൾപ്പെടെ ആകെ 6 കടകൾ അനീഷിനുണ്ട്

ഇത്തവണ പ്രതീക്ഷയ്‌ക്കൊത്ത് ടിക്കറ്റ് വിൽക്കാൻ കഴിഞ്ഞില്ലെന്ന നിരാശയുണ്ടായിരുന്നു. എന്നാലും 20,000 ടിക്കറ്റ് വിറ്റിരുന്നു. ബംപർ അടിക്കുകയെന്നത് ലോട്ടറി വിൽപ്പനക്കാരൻ എന്ന നിലയിൽ വലിയ ആഗ്രഹമായിരുന്നു. അത് ഇപ്പോൾ നടന്നിരിക്കുകയാണ് ’’ – അനീഷ് പറഞ്ഞു.



















Leave a Reply