Advertisement

തിരുവനന്തപുരം കൂട്ടക്കൊല കേസിലെ പ്രതി ലഹരി ഉപയോഗിച്ചതായി കണ്ടെത്തൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിയ കൂട്ടക്കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അഫ്ഫാൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് അറിയാൻ കൂടുതൽ പരിശോധന ആവശ്യമാണെന്ന് പോലീസ് പറഞ്ഞു.

കൂട്ടക്കൊലപാതകത്തിൽ ചുള്ളാളം എസ്എൻപുരം സ്വദേശികളായ ലത്തീഫിന്‍റെയും ഭാര്യ ഷാഹിദയുടെയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായെന്നും പോലീസ് അറിയിച്ചു.അഞ്ച് പേരെയും കൊന്നത് ചുറ്റിക കൊണ്ട് അടിച്ചെന്ന് പ്രാഥമിക നിഗമനം. എല്ലാവർക്കും തലയിൽ അടിയേറ്റ ക്ഷതം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

മൂന്ന് സ്റ്റേഷൻ പരിധികളിലായി നടന്ന കൊലപാതകങ്ങൾ വ്യത്യസ്ത സംഘങ്ങളായിട്ടാണ് പൊലീസ് അന്വേഷിക്കുന്നത്.

പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന് ഇതിനകം കിട്ടിയ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. എന്നാൽ കൊലപാതക കാരണം സാമ്പത്തിക കാരണങ്ങൾകൊണ്ട് മാത്രമല്ലെന്ന നിഗമനത്തിലാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!