വയനാട് മൂടക്കൊല്ലിയില്‍ വീണ്ടും കടുവ ഇറങ്ങിയെന്ന് സംശയം; ഫാമിലെ ആറു പന്നികളെ കാണാനില്ല
1 min read

വയനാട് മൂടക്കൊല്ലിയില്‍ വീണ്ടും കടുവ ഇറങ്ങിയെന്ന് സംശയം; ഫാമിലെ ആറു പന്നികളെ കാണാനില്ല

വയനാട് മൂടക്കൊല്ലിയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. മൂടക്കൊല്ലിയിലെ പന്നിഫാമിലെ ആറു പന്നികളെ കാണാനില്ല. കടുവയുടെ ആക്രമണം ആണെന്നാണ് സംശയിക്കുന്നത്. നാട്ടുകാര്‍ രാവിലെ നടത്തിയ തിരച്ചിലില്‍ പന്നിയുടെ ശരീരഭാഗങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചതുപ്പ് നിറഞ്ഞ പ്രദേശത്ത് കടുവയുടേതിന് സമാനമായ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ വനംവകുപ്പ് ഇതുവരെ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. ഇതേ ഫാമിലെ 20 പന്നികളെ കഴിഞ്ഞയാഴ്ച കടുവ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വനമേഖലയോട് ചേര്‍ന്ന് പന്നിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കടുവയെ പിടികൂടാനായി വനംവകുപ്പ് നിരവധി കൂടുകള്‍ സ്ഥാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!