Advertisement

കോവളം സ്പാ പീഡന കേസ്: പതിനാറുകാരിയെ സ്പാ നടത്തിപ്പുകാരന്‍ സജിത്തും പീഡിപ്പിച്ചുവെന്ന് കണ്ടെത്തല്‍

കോവളം സ്പാ പീഡന കേസില്‍ പതിനാറുകാരിയെ സ്പാ നടത്തിപ്പുകാരന്‍ സജിത്തും പീഡിപ്പിച്ചുവെന്ന് കണ്ടെത്തല്‍. സജിത്ത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും പീഡിപ്പിച്ചുവെന്നും സാക്ഷി മൊഴി ലഭിച്ചു. സ്പാ ഉടമ അനുരൂപിനെയും, സജിത്തിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

കോവളത്തെ സ്പാ നടത്തിപ്പുകാരനായ സജിത്തിന് അന്തരാഷ്ട്ര സെക്സ് റാക്കറ്റുമായി ബന്ധമുണ്ടായിരുന്നുവെന്നു നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. സജിത്തിന്റെ ആവശ്യപ്രകാരമാണ് പെണ്‍കുട്ടിയെ എത്തിച്ചതെന്നും അറസ്റ്റിലായ ചിലര്‍ മൊഴി നല്‍കിയിരുന്നു. അറസ്റ്റിലായ അന്തര്‍സംസ്ഥാന സെക്സ് റാക്കറ്റിലെ ഇടനിലക്കാരി ബെംഗളൂരു സ്വദേശിനി വാണിയുമായി സജിത്തിന് അടുത്ത ബന്ധമുണ്ടെന്നു സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ നടത്തിപ്പുകാര്‍ പീഡിപ്പിച്ചിരുന്നോയെന്നു പൊലീസ് അന്വേഷിച്ചത്. നടത്തിപ്പുകാരനായ സജിത്ത് പെണ്‍കുട്ടിയെ പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും, ക്രൂരമായ ശാരീരിക ഉപദ്രവത്തിനു വിധേയമാക്കിയിട്ടുണ്ടെന്നും പൊലീസിന് സാക്ഷി മൊഴികള്‍ ലഭിച്ചു.

ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ സ്പായില്‍ ഉപയോഗിച്ചതെന്നും വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സജിത്ത് സ്പാ ഉടമ അനുരൂപ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനം. .സ്പായിലെത്തിയ എത്ര പേര്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചു എന്നതില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അതേസമയം നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന അനുരൂപിനെ സര്‍വീസില്‍ നിന്നും പുറത്താക്കാന്‍ ഈ ആഴ്ച തന്നെ നഗരസഭാ അധികൃതര്‍ സര്‍ക്കാരിന് കത്ത് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!