Advertisement

ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കാൻ റെയിൽവേ; നിരക്ക് കുറയും

കേരളത്തിലെ രണ്ട് ജനശതാബ്ദി വണ്ടികൾ സൂപ്പർഫാസ്റ്റ് പദവി ഒഴിയുന്നു. ഇത് ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. കണ്ണൂർ-തിരുവനന്തപുരം-കണ്ണൂർ (12081/12082), കോഴിക്കോട്-തിരുവനന്തപുരം-കോഴിക്കോട് (12075/12076) ജനശതാബ്ദികളുടെ നമ്പറും മാറും.

സൂപ്പർഫാസ്റ്റ് വണ്ടികളുടെ ശരാശരി വേഗം 55 കിലോമീറ്ററോ അതിൽ കൂടുതലോ ആയിരിക്കും. വേഗം കുറയുന്ന വണ്ടികളെ റെയിൽവേ നിരീക്ഷിച്ചാണ് പിന്നീട് എക്‌സപ്രസുകളാക്കുന്നത്. ഇന്ത്യയിൽ ഗരീബ് രഥ് ഉൾപ്പടെ പത്തോളം വണ്ടികളുടെ സൂപ്പർ ഫാസ്റ്റ് പദവി റെയിൽവേ അടുത്തിടെ ഒഴിവാക്കിയിരുന്നു.

സൂപ്പർഫാസ്റ്റ് വണ്ടികളിൽ ഈടാക്കുന്ന സപ്ലിമെന്ററി നിരക്ക് (15 രൂപ മുതൽ 45 രൂപ) കുറയും കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് സിറ്റിങ് റിസർവേഷനിൽ 235 രൂപയാണ് നിരക്ക്. സൂപ്പർഫാസ്റ്റ് പദവി ഒഴിയുമ്പോൾ 220 രൂപയാകും. എ.സി.ചെയർകാറിൽ 780 രൂപയുള്ളത് 735 രൂപയാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!