ജില്ലാ വാർത്തകൾ
പ്രധാന വാർത്തകൾ
വിദ്യാഭ്യാസം
പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധമല്ല; വ്യക്തമാക്കി കണ്ണൂർ സർവകലാശാല
പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധമല്ലെന്ന് കണ്ണൂർ സർവകലാശാല. സർവകലാശാല ഇക്കാര്യം വ്യക്തമാക്കിയത് സുപ്രിം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ. യുജിസി മാനദണ്ഡങ്ങൾ എല്ലാം പാലിച്ചിട്ടുണ്ട്. അസോ പ്രൊഫസർ നിയമനം ചട്ടങ്ങൾ പ്രകാരമാണ് നടന്നതെന്ന് സർവകലാശാല. ഹൈക്കോടതി വിധിക്കെതിരെ യുജിസി സമർപ്പിച്ച ഹർജിയിലാണ് സർവകലാശാല നിലപാട് അറിയിച്ചത്. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നാണ് സർവകലാശാല രജിസ്ട്രാർ സത്യവാങ്മൂലത്തില്‍ പറയുന്നത്. എഫ് ഡി പി പ്രകാരമുള്ള ഗവേഷണ കാലയളവ് അധ്യാപക പരിചയത്തിൽ കണക്കാക്കാം. സ്റ്റുഡൻറ് ഡീനായി പ്രവർത്തിച്ച […]
സംസ്ഥാനത്തെ എല്ലാ പശുക്കൾക്കും സമഗ്ര ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം ; മന്ത്രി ജെ. ചിഞ്ചുറാണി
കല്‍പ്പറ്റ: സംസ്ഥാനത്തെ മുഴുവന്‍ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പദ്ധതി നടപ്പാക്കുന്നതോടെ കിടാരി നഷ്ടപ്പെടുന്ന കര്‍ഷകന് അതേ വിലയുള്ള പശുവിനെ വീണ്ടെടുക്കാനും ക്ഷീര മേഖലയില്‍ കൂടുതല്‍ പാല്‍ ഉത്പാദിപ്പിച്ച് പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ‘സംസ്ഥാനം പാല്‍ ഉത്പാദനത്തില്‍ 90 ശതമാനം നേട്ടം കൈവരിച്ചതായും അധിക പാലായി 10 ശതമാനം ലഭിക്കേണ്ടതുണ്ട്. കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന ജില്ലകളില്‍ വയനാട് രണ്ടാമതാണ്.’ തണുത്ത കാലാവസ്ഥയില്‍ കൂടുതല്‍ […]
ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് അന്തരിച്ചു
കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹരിപ്പാട്ട് കരിമ്പാലേത്ത് ഭവാനിക്കുട്ടി തങ്കച്ചിയുടെയും തോനയ്ക്കാട്ട്കളരിക്കൽ കൃഷ്ണപിള്ളയുടെയും മകളാണ് തുളസി ഗോപിനാഥ്. പി & ടി വകുപ്പിന്റെ മുൻ അസിസ്റ്റന്റ് ഡയറക്ടർ കെ.ഗോപിനാഥൻ നായർ ആണ് ഭർത്താവ്. മൻമോഹൻ തമ്പി( ഒപ്റ്റിവ ഐ.ടി.കമ്പനി- ഇന്ത്യയിലെ മേധാവി) ജയ്മോഹൻ തമ്പി ( ഐ.ടി.കമ്പനി,സിംഗപ്പൂർ) എന്നിവർ മക്കളാണ്. പരേതയായ രശ്മി തമ്പി, മേബൽ( സിംഗപ്പൂർ)എന്നിവരാണ് മരുമക്കൾ. നോവലിസ്റ്റും അഭിഭാഷകനുമായ പരേതനായ […]
ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ -1 ലക്ഷ്യസ്ഥാനത്തെത്തി :ശാസ്ത്രജ്ഞരുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമെന്ന് മോദി
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ ലക്ഷ്യസ്ഥാനത്തെത്തി. വിജയവാർത്ത അറിയിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അക്ഷീണ പ്രയത്നത്തിന് ഫലം കണ്ടതായി അദ്ദേഹം എക്സിൽ കുറിച്ചു. 2023 സെപ്റ്റംബർ 2ന് ആയിരുന്നു ആദിത്യയുടെ വിക്ഷേപണം. സൗരവാതം, പ്ലാസ്മ പ്രവാഹം, സൂര്യനിലെ കാന്തികമണ്ഡലം എന്നുതുടങ്ങിയ വിവിധ സൗര പ്രതിഭാസങ്ങളുടെ വിവരങ്ങളാണ് ആദിത്യ ലഭ്യമാക്കുക. “ഇന്ത്യ മറ്റൊരു അതിരടയാളം സൃഷ്ടിച്ചു. ഇന്ത്യയുടെ ആദ്യ സോളാർ ഓബ്സർവ്വേറ്ററിയായ ആദിത്യ എൽ1 അതിന്റെ ലക്ഷ്യസ്ഥാനത്തെത്തി. ഇത് നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ പ്രയത്നത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ്. […]
അത്യാഹിത വിഭാഗ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ : സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം
തിരുവനന്തപുരം : സംസ്ഥാനത്തെ 7 മെഡിക്കല്‍ കോളേജുകളില്‍ കൂടി എമര്‍ജന്‍സി മെഡിസിന്‍ ആന്റ് ട്രോമകെയര്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗമുണ്ട്. അംഗീകാരം ലഭിച്ച ബാക്കിയുള്ള മെഡിക്കല്‍ കോളേജുകളായ കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മഞ്ചേരി എന്നിവിടങ്ങളിലാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം പുതുതായി ആരംഭിക്കുന്നത്. ഇതിനായി ഈ മെഡിക്കല്‍ കോളേജുകളില്‍ ഒരു അസോസിയേറ്റ് പ്രൊഫസര്‍, ഒരു അസിസ്റ്റന്റ് […]
രമേഷ് പിഷാരടി വീണ്ടും സംവിധായകനാവുന്നു, നായകൻ സൗബിൻ ഷാഹിർ
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഗാനഗന്ധർവ്വന് ശേഷം വീണ്ടും സംവിധായകന്റെ വേഷമണിയാൻ രമേഷ് പിഷാരടി. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ സിനിമയെക്കുറിച്ച് പറഞ്ഞത്. സൗബിൻ ഷാഹിറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സൗബിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പിഷാരടി സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. എഴുത്തുകാരനായ സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ ഒരുക്കുന്നത്. ബാദുഷ സിനിമാസിന്റെ ബാനറിൽ ബാദുഷ, ഷിനോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. […]
കിഫ്ബി മസാല ബോണ്ട് കേസ്: തോമസ് ഐസകിന് വീണ്ടും ഇഡി നോട്ടീസ്
കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം പന്ത്രണ്ടിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചെന്നെ തോമസ് ഐസക്കിന്റെ ഹര്‍ജിയിലായിരുന്നു ഈ നടപടി. തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാദം. ബന്ധുക്കളുടെ അടക്കം 10 വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ഹാജരാക്കണമെന്നും സമന്‍സില്‍ അവശ്യപ്പെട്ടിരുന്നു. […]
വയനാട് പന്നിഫാമിൽ വന്യജീവി ആക്രമണം; കടുവയെന്ന് സംശയം
വയനാട് മൂടക്കൊലിയിൽ പന്നിഫാമിൽ വന്യജീവിയുടെ ആക്രമണം. കരികുളത്ത് ശ്രീനേഷന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ പന്നിയെ കൊന്ന് തിന്ന നിലയിൽ കണ്ടെത്തി. കടുവയാണ് ആക്രമിച്ചതെന്ന് സംശയിക്കുന്നു. ക്ഷീരകർഷകനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്തിന് സമീപമാണ് ഈ ഫാം. രാവിലെ ജോലിക്ക് എത്തിയ പന്നിഫാമിലെ ജീവനക്കാരാണ് സംഭവം കണ്ടത്. ഫാമിൽ 34 പന്നികൾ ഉണ്ടായിരുന്നു. ഇതിൽ 20 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ല. ഇപ്പോൾ 14 എണ്ണം മാത്രമാണ് ബാക്കിയുള്ളതെന്നും ഫാം ഉടമ. അടുത്തകാലത്തായാണ് ഫാമിൽ വന്യജീവി ആക്രമണം ആരംഭിച്ചതെന്നും ശ്രീനേഷ് കൂട്ടിച്ചേർത്തു. വനം […]
ചൊവ്വാഴ്ച ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ; ഗവര്‍ണറെ ക്ഷണിച്ചതില്‍ പ്രതിഷേധം
ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫ്. എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്ന ദിവസം തന്നെ ഗവര്‍ണറെ സമ്മേളനത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ക്ഷണിച്ചത് തെറ്റെന്നും എല്‍ഡിഎഫ് ആരോപിച്ചു. ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുന്ന ഒന്‍പതിന് ഗവര്‍ണറെ ഇടുക്കി ജില്ലയിലേക്ക് ക്ഷണിച്ച് വരുത്തി പാവപ്പെട്ട ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടില്‍ നിന്ന് വ്യാപാരി നേതൃത്വം പിന്മാറണമെന്ന് എല്‍ഡിഎഫ് […]
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 46,400 രൂപയാണ് വില. ഒരു ഗ്രാമിന് 5,800 രൂപയും. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനമാണ്. വന്‍തോതിലുള്ള വിലക്കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല. താൽക്കാലികമായി വില ഇടിഞ്ഞാലും സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് ഈ വർഷം ഉയരാൻ ഒരുങ്ങുകയാണ് എന്നാണ് സൂചനകൾ. പണപ്പെരുപ്പത്തിനെതിരെ സുരക്ഷിതമായ നിക്ഷേപം എന്നത് സ്വർണത്തിന് നേട്ടമാകും. അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല . ഒരു ഗ്രാം വെള്ളിക്ക് 78 രൂപയാണ് […]



