ജില്ലാ വാർത്തകൾ
പ്രധാന വാർത്തകൾ
വിദ്യാഭ്യാസം
പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്
പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ആളപായമില്ല. തീപിടിക്കാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം. പമ്പ- നിലയ്ക്കല്‍ ചെയ്ന്‍ സര്‍വീസിനായി പമ്പയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനാണ് തീപിടിച്ചത്. ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആര്‍ക്കും അപകടം സംഭവിച്ചില്ല. തീര്‍ഥാടകര്‍ മലയിറങ്ങി പമ്പയില്‍ ക്യൂ നില്‍ക്കുന്ന മുറയ്ക്കാണ് ബസുകള്‍ ഓരോന്നായി എത്തുന്നത്. ഈ ക്രമീകരണം അനുസരിച്ച് തീര്‍ഥാടകരെ കയറ്റുന്നതിനായി പമ്പയിലെ പാര്‍ക്കിങ് യാര്‍ഡില്‍ നിന്ന് ബസ് എടുക്കാന്‍ പോകുന്നതിന് മുന്‍പാണ് തീ ഉയര്‍ന്നത്. […]
സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിവസത്തിലേക്ക്; രണ്ട് ദിവസം പിന്നിട്ടപ്പോൾ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത്
സംസ്ഥാന സ്കൂൾ കലോത്സവം രണ്ട് ദിവസം പിന്നിട്ടപ്പോൾ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത്. 425 പോയിന്റുകൾ നേടിയാണ് കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 410 പോയന്റുകളുമായി പാലക്കാടും, കോഴിക്കോടും രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 409 പോയിന്റുകളോടെ തൊട്ട് പിന്നിൽ കൊല്ലവുമുണ്ട്. ഇന്ന് 24 വേദികളിലായി 59 ഇനങ്ങളിലാണ് മത്സരങ്ങൾ. മിമിക്രി, മോണോ ആക്ട്, നാടോടി നൃത്തം, മൈം തുടങ്ങിയവയാണ് ഇന്നത്തെ ഗ്ലാമർ ഇനങ്ങൾ. അതിനിടെ ഇന്ന് നടക്കാനിരുന്ന മിമിക്രി മത്സരത്തിന്റെയും, മൂകാഭിനയത്തിന്റെയും വേദികൾ പരസ്പരം മാറ്റിയിട്ടുണ്ട്. […]
ചരിത്ര നേട്ടം; ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യ സ്ഥാനത്തേക്ക്
ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകുന്നേരം നാല് മണിക്കും നാലരയ്ക്കും ഇടയിലാണ് ആദിത്യ ഒന്നാം ലഗ്രാഞ്ച് പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിക്കുക. ബെംഗളുരൂവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്‍വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിർദ്ദിഷ്ട ലക്ഷ്യസ്ഥാനത്തെത്തുന്നത്. ദൗത്യം വിജയിച്ചാൽ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആര്‍ഒ. ഏഴ് […]
ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ( ശനിയാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ലക്ഷദ്വീപ് മുതല്‍ വടക്കന്‍ കൊങ്കണ്‍ വരെ ന്യൂനമര്‍ദ്ദ […]
പന്തളം രാജകുടുംബാംഗം ചോതിനാള്‍ അംബിക തമ്പുരാട്ടി അന്തരിച്ചു; തിരുവാഭരണ ഘോഷയാത്രയ്ക്ക് മുടക്കം ഉണ്ടാവില്ല
പന്തളം രാജകുടുംബാംഗം ചോതിനാള്‍ അംബിക തമ്പുരാട്ടി (നന്ദിനി-76) അന്തരിച്ചു. കൈപ്പുഴ തെക്കേമുറി കൊട്ടാരത്തില്‍ മൂലം താള്‍ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോല്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെയും മകളാണ്. മാവേലിക്കര ഗ്രാമത്തില്‍ കൊട്ടാരത്തില്‍ നന്ദകുമാര്‍ വര്‍മയാണ് ഭര്‍ത്താവ്. പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. 12-ാം ദിവസമായ ബുധനാഴ്ച ശുദ്ധിക്രിയകള്‍ക്ക് ശേഷം ക്ഷേത്രം തുറക്കുന്നതാണെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തിരുവാഭരണ ഘോഷയാത്രയ്ക്ക് മുടക്കം ഉണ്ടാവില്ല. അതേസമയം ഇത്തവണ രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ലെന്നും പന്തളം കൊട്ടാരം അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; അധിക വിഭവ സമാഹരണത്തിന് ധനവകുപ്പ്
സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ നീക്കവുമായി ധനവകുപ്പ്. അധിക വിഭവ സമാഹരണത്തിനാണ് ധനവകുപ്പിന്റെ പുതിയ നീക്കം. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചുക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 14 അംഗ സമിതിയെയാണ് രൂപീകരിച്ചത്. സംസ്ഥാന ധനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയില്‍ ദേശീയ തലത്തിലെ വിദഗ്ധരെയും ഭാഗമാക്കിയിട്ടുണ്ട്. ജിഎസ്ടി നടപ്പിലാക്കിയ ശേഷം അധിക വിഭവ സമാഹരണത്തിനുള്ള മാര്‍ഗങ്ങൾ കുറവാണ്. സാമൂഹിക മേഖലകളില്‍ ചിലവ് കൂടുതലാണെന്നും 2024-25 ബജറ്റിനായി അധിക വിഭവ സമാഹരണത്തിന് നൂതന മാര്‍ഗം കണ്ടെത്തണമെന്നും സർക്കാർ ഉത്തരവില്‍ […]
തേക്കിന്‍കാട് മൈതാനത്തെ പ്രധാനമന്ത്രിയുടെ പരിപാടി; ആല്‍മരച്ചില്ലകള്‍ മുറിച്ചതില്‍ വിശദീകരണം തേടി ഹൈക്കോടതി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂരിലെ പരിപാടിക്ക് വേണ്ടി തേക്കിന്‍കാട് മൈതാനത്തെ ആല്‍മരത്തിന്റെ ചില്ലകള്‍ മുറിച്ച സംഭവത്തില്‍ ഹൈക്കോടതി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടി. മൈതാനവുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി പരിഗണിക്കവേ ചില്ല മുറിച്ച ദൃശ്യങ്ങള്‍ കോടതി ദേവസ്വം ബോര്‍ഡ് അഭിഭാഷകന് കൈമാറി വിശദീകരണം തേടുകയായിരുന്നു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് ജി ശിരീഷും അടങ്ങിയ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്. മഹിളാമോര്‍ച്ചയുടെ സ്ത്രീശക്തി സംഗമത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബുധനാഴ്ച തേക്കിന്‍കാട് മൈതാനത്തെത്തിയത്. ഇതിനായി സൗകര്യമൊരുക്കാനായാണ് വലിയ […]
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു ; കനത്ത മൂടൽമഞ്ഞിൽ കാഴ്ചപരിധി 50 മീറ്ററില്‍ താഴെ
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. ഇന്ന് തണുപ്പ് കൂടിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി 9വരെ അതിശൈത്യം തുടരുമെന്ന് വ്യക്തമാക്കി. ഹരിയാനയിലെ നിരവധി സ്ഥലങ്ങളും രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലുമാണ് ഇന്ന് തണുപ്പ് ഏറുക. കൂടാതെ ഡല്‍ഹിയിലേയും മധ്യപ്രദേശിലേയും ചില സ്ഥലങ്ങളിലും ശൈത്യം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. നാളെയും പഞ്ചാബ് ഹരിയാന, ഛത്തീസ്ഗഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ അതിശൈത്യം തുടരും. അതിനിടെ പല മേഖലകളിലും മൂടല്‍ മഞ്ഞും ഏറുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ആസാം, മേഘാലയ എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞിന് […]
ശബരിമലയില്‍ ഭക്ഷണശാലകള്‍ അധികനിരക്ക് ഈടാക്കിയാല്‍ കര്‍ശനനടപടി; പ്ലാസ്റ്റിക് കുപ്പി വേണ്ടെന്നും ഹൈക്കോടതി
ശബരിമലയില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ കുപ്പിവെള്ളം, ശീതളപാനീയം തുടങ്ങിയവ കച്ചവടം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണിത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരില്‍ നിന്ന് ഭക്ഷണശാലകള്‍ അധികനിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കണം. കുത്തകാവകാശമുള്ള ഭക്ഷണശാലകള്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണം.എരുമേലി, റാന്നി, പെരിനാട് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഫ്‌ളൈയിങ് സ്‌ക്വാഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ഫോഴ്‌സ്‌മെന്റ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗങ്ങളും പരിശോധനകള്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
സംസ്ഥാനപാതയിലേക്ക് കൂറ്റന്‍ പാറ വീണു; ഗതാഗതം തടസപ്പെട്ടു
ഇടുക്കി നേര്യമംഗലം സംസ്ഥാനപാതയില്‍ പാറ റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കീരിത്തോടിനു സമീപം വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ റോഡിലില്ലാത്ത സമയമായതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. കെഎസ്ആര്‍ടിസി. ബസുകളും സ്വകാര്യ ബസുകളുമുള്‍പ്പടെയുള്ള വാഹനങ്ങള്‍ കുരുക്കിലായി. സംഭവത്തെ തുടര്‍ന്ന് ഇടുക്കിയില്‍നിന്ന് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയിരുന്നു. ഇന്ന് വൈകിട്ടോടെ അപ്രതീക്ഷിതമായി പാറ റോഡിലേക്ക് പതിക്കുകയായിരുന്നു. എറാണാകുളത്തുനിന്ന് വരുന്നവര്‍ കട്ടപ്പന, ചെറുതോണി, തേക്കടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് പോകുന്ന വഴിയാണിത്. സാധാരണ നല്ല തിരക്കുണ്ടാകുന്ന പാതയാണിത്.



