ജില്ലാ വാർത്തകൾ
പ്രധാന വാർത്തകൾ
വിദ്യാഭ്യാസം
വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയുടെ കൊലപാതകം : അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി : വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതി അര്‍ജുനെ കുറ്റവിമുക്തനാക്കിയ കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. കേസില്‍ പെണ്‍കുട്ടിയുടെ കുടുംബം കക്ഷിചേരും. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. കേസില്‍ തങ്ങള്‍ ആവശ്യപ്പെടുന്ന അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കി നിയമിക്കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ചര്‍ച്ച ചെയ്ത് […]
ആൺസുഹൃത്തിനൊപ്പമെത്തിയ യുവതി കടലിലേക്ക് ചാടി
വർക്കല: ഹെലിപാഡ് കുന്നിൽ നിന്നും താഴെ കടലിലേക്ക് ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുനെൽവേലി സ്വദേശിനിയായ അമിതയാണ് കുന്നിൻ മുകളിൽ നിന്നും ചാടിയത്. ആൺ സുഹൃത്ത് ബസന്ത് ഉൾപ്പടെ മൂന്ന് യുവാക്കളോടൊപ്പം കാറിൽ എത്തിയ യുവതി സംസാരിച്ചു കൊണ്ടു നിൽക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതയാവുകയും ഓടി താഴേക്ക് ചാടുകയുമായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീഴ്ചയിൽ സാരമായി പരിക്കേറ്റ യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും; വിദ്യാര്‍ഥികള്‍ക്കായി വിപുല സൗകര്യങ്ങള്‍
സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ്, നടി നിഖില വിമല്‍ തുടങ്ങിയവരാണ് മുഖ്യാതിഥികള്‍. രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, […]
കാറിൽ കടത്തിക്കൊണ്ടുവന്ന 374 ലിറ്റർ സ്പിരിറ്റ് പിടികൂടി
വ്യാജ മദ്യ നിർമ്മാണത്തിനായി മാരുതി സിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന 374 ലിറ്റർ സ്പിരിറ്റ് ആണ് ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷും സംഘവും പിടികൂടിയത്. ആലപ്പുഴ ജില്ലയിലെ കുപ്രസിദ്ധ സ്പിരിറ്റ് ഇടപാടുകാരനും വ്യാജമദ്യം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയുമായ ചേരവള്ളി ദേശത്ത് പെരുമുഖത്ത് വടക്കത്തിൽ വീട്ടിൽ രാജു ഗീവർഗീസ് മകൻ സ്റ്റീഫൻ വർഗീസിന്റെ സ്പിരിറ്റാണ് പിടികൂടിയത്. സ്പിരിറ്റ് കടത്തുന്നതിനിടയിൽ സ്റ്റീഫന്റെ സഹായിയായ ചെങ്ങന്നൂർ എണ്ണയ്ക്കാട് മുറിയിൽ രഞ്ജിത്ത് […]
ജയിലിലെ ജാതി വിവേചനം ; കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് നോട്ടീസ്
ഡൽഹി : ജയിൽ ചട്ടങ്ങളിലെ ജാതി വിവേചനത്തിനെതിരേ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനും കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസയച്ചു. ഹര്‍ജിയിലെ വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു. ജയിൽ ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ തടവുകാർക്കിടയിൽ ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് ഹർജിയിലെ ആരോപണം. കേരളത്തിനു പുറമെ, തമിഴ്നാട്, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഒഡീഷ, പഞ്ചാബ്, തെലുങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസയച്ചത്. ജയിലനകത്ത് കടുത്ത ജാതി […]
വനിതാ കമ്മിഷന്‍ പട്ടികവര്‍ഗ മേഖല ക്യാമ്പ് ജനുവരി ആറിനും ഏഴിനും കുറ്റിച്ചലില്‍
തിരുവനന്തപുരം : പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പട്ടികവര്‍ഗ മേഖല ക്യാമ്പ് ജനുവരി ആറിനും ഏഴിനും തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചലില്‍ നടക്കും. ജനുവരി ആറിന് രാവിലെ ഒന്‍പതിന് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ മേഖലയിലെ വീടുകള്‍ വനിതാ കമ്മിഷന്‍ സന്ദര്‍ശിക്കും. ജനുവരി ആറിന് ഉച്ചയ്ക്ക് രണ്ടിന് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മണ്ണാംകോണം കമ്മ്യൂണിറ്റി ഹാളില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന യോഗം ചേര്‍ന്ന് ഈ മേഖലയില്‍ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന വികസന, ക്ഷേമ പദ്ധതികളുടെ […]
കര്‍ശന പരിശോധന ; ജെഇഇ-മെയിന്‍ പരീക്ഷയില്‍ പുതിയ നിര്‍ദേശം
ന്യൂഡല്‍ഹി: ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ-മെയിന്‍ പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടോയ്ലറ്റ് ബ്രേക്കിന് ശേഷവും പരിശോധനയ്ക്കും ബയോമെട്രിക് അറ്റന്‍ഡന്‍സിനും വിധേയരാകണമെന്ന്നാ ഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉദ്യോഗസ്ഥരും നിരീക്ഷകരും സ്റ്റാഫ് അംഗങ്ങളും ലഘുഭക്ഷണം വിളമ്പാന്‍ സഹായിക്കുന്നവരും ഇതേ പ്രക്രിയയ്ക്ക് വിധേയരാകേണ്ടിവരുമെന്നും അധികൃതര്‍ പറഞ്ഞു. പരീക്ഷയില്‍ അന്യായമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ നീക്കം. ”ഞങ്ങള്‍ക്ക് ഇതിനകം തന്നെ കര്‍ശനമായ സംവിധാനങ്ങള്‍ നിലവിലുണ്ട്, എന്നാല്‍ തെറ്റായ സംഭവങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കാന്‍ പരീക്ഷയെ പൂര്‍ണ്ണമായും പിഴവുകളില്ലാതാക്കുകയാണ് ലക്ഷ്യം” […]
‘നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ 2023’ : നവകേരളീയം കുടിശിക നിവാരണം ജനുവരി 31 വരെ
തിരുവനന്തപുരം : കഴിഞ്ഞ നവംബർ ഒന്നാം തീയതി ആരംഭിച്ച ‘നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ 2023’ രണ്ടാംഘട്ടം ജനുവരി 31 വരെ തുടരുമെന്ന് സഹകരണവകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. നിശ്ചയിച്ചതനുസരിച്ച് പദ്ധതി ഡിസംബർ 31ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ പ്രാഥമിക സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത് കുടിശികയായവർക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി നീട്ടണമെന്ന സഹകാരികളുടെയും ബാങ്കുകളുടെയും ആവശ്യത്തെ തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചതെന്ന് മന്ത്രി അറിയിച്ചു. ഇതനുസരിച്ച് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് […]
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തി
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തി. പ്രത്യേക വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശ്ശേരിയിൽ എത്തിയത്. ഹെലികോപ്റ്റർ മാർഗം അദ്ദേഹം കുട്ടനെല്ലൂർ ഹെലിപാഡിലേക്ക് പുറപ്പെടും. ജില്ലാ ആശുപത്രി ജംഗ്ഷൻ വരെ റോഡ് മാർഗമെത്തും. തുടര്‍ന്ന് സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെ ഒന്നരക്കിലോമീറ്റർ റോഡ് ഷോയിലും മോദി പങ്കെടുക്കും. ശേഷം തേക്കിൻകാട് മൈതാനത്ത് മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കും. സമ്മേളനത്തിൽ ബി ജെ പി നേതാക്കളും ബീനാ കണ്ണൻ, ഡോ. എം. എസ് സുനിൽ , വൈക്കം വിജയലക്ഷ്മി, […]
എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കുന്ന കരാര്‍ ജീവനക്കാരെ പിന്‍വലിച്ചു
എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിയോഗിച്ച കരാര്‍ ജീവനക്കാരെ പിന്‍വലിച്ച് കെല്‍ട്രോണ്‍. കരാര്‍ പ്രകാരമുള്ള തുക സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് മാസത്തെ കുടിശ്ശികയായി 11 കോടിരൂപയാണ് സര്‍ക്കാര്‍ കെല്‍ട്രോണിന് നല്‍കാനുള്ളത്. വിഷയം ധനമന്ത്രിയുമായി സംസാരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. എ ഐ ക്യാമറകളില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഇപ്പോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെങ്കിലും കണ്‍ട്രോള്‍ റൂമിലുള്ളത് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ മാത്രമാണ്. നിയമലംഘനങ്ങള്‍ വേര്‍തിരിച്ച് നോട്ടീസ് […]



