ജില്ലാ വാർത്തകൾ
പ്രധാന വാർത്തകൾ
വിദ്യാഭ്യാസം
ന്യൂ ഇയർ ആഘോഷം ; ഫോർട്ട് കൊച്ചിയിലേക്ക് വൈകീട്ട് 4 മുതൽ വണ്ടികൾ വിടില്ല
ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം. വൈകിട്ട് നാല് മണിക്കു ശേഷം ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ബസ് സർവീസ് മാത്രമായിരിക്കും ഉണ്ടാകുക. തിക്കിലും തിരക്കിലും അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ടിലും നിയന്ത്രണങ്ങളുണ്ട്. ഈ മാസം 31നു വൈകിട്ട് നാല് മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് സ്വകാര്യ വാഹനങ്ങൾ ഒന്നും കടത്തിവിടില്ല. രാത്രി 12നു ശേഷം ഫോർട്ട് കൊച്ചിയിൽ നിന്നു മടങ്ങാൻ ബസ് സർവീസ് ഉണ്ടായിരിക്കും. ഏഴ് മണിക്ക് ശേഷം റോ റോ […]
കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം : കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് കടന്നപ്പള്ളി സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലാണ് ഗണേഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഘടകകക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. എല്‍ഡിഎഫ് മുന്‍ ധാരണ പ്രകാരമായിരുന്നു രാജി. കെ.ബി ഗണേഷ് കുമാറിന് ഗതാഗതവും […]
റേഷൻ കടകളുമായി ചേർന്ന് കെ സ്റ്റോർ പദ്ധതിയുടെ നടപടികൾ തുടരുന്നു ; മന്ത്രി പി രാജീവ്
വ്യവസായ വകുപ്പിൻ്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 2 ലക്ഷം പുതിയ സംരംഭങ്ങൾ വരുമെന്ന് മന്ത്രി പി രാജീവ്. റേഷൻ കടകളുമായി ചേർന്ന് കെ സ്റ്റോർ പദ്ധതിയുടെ നടപടികൾ തുടരുകയാണ്. വ്യവസായ പാർക്കുകളിലെ ഭൂമിയിലെ ചട്ടങ്ങൾ ഭേദഗതി ചെയ്തു. 8 മാസത്തിനുള്ളിൽ 16 സ്വകാര്യ വ്യവസായ പാർക്കുകൾ കേരളത്തിൽ ആരംഭിച്ചു. പുതിയ വ്യവസായ നയം കേരളത്തിലേക്ക് കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള റേഷൻകടകളിലെ പശ്ചാത്തലസൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ സേവനങ്ങളും […]
സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി 3 മെഡിക്കല്‍ കോളജുകളില്‍ റ്യുമറ്റോളജി വിഭാഗം
തിരുവനന്തപുരം : എല്ലാത്തരം വാത രോഗങ്ങള്‍ക്കും സമഗ്ര ചികിത്സയുമായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാതരോഗ സംബന്ധമായ അസുഖങ്ങള്‍ക്കും ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നതുമായ അസുഖങ്ങള്‍ക്കും അത്യാധുനിക ശാസ്ത്രീയ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതോടെ ഭാവിയില്‍ ഡി.എം. റ്യുമറ്റോളജി കോഴ്‌സ് ആരംഭിക്കാനും ഈ രംഗത്ത് കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കാനും സാധിക്കും. റ്യുമറ്റോളജി വിഭാഗം ആരംഭിക്കാനായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ […]
ശിവഗിരി തീർത്ഥാടനം : അഞ്ച് സ്‌കൂളുകൾക്ക് പ്രാദേശിക അവധി
വർക്കല : 91മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഡിസംബർ 30 മുതൽ 2024 ജനുവരി ഒന്ന് വരെ ശിവഗിരിയിൽ ഔദ്യോഗിക സേവനമനുഷ്ഠിക്കുന്ന പോലീസുകാർക്കും, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർക്കും വോളണ്ടിയർമാർക്കും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇൻചാർജ് അനിൽ ജോസ്.ജെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വർക്കല ഗവ.മോഡൽ എച്ച്.എസ്, വർക്കല ഗവ.എൽ.പി.എസ്, ഞെക്കാട് ഗവ.എച്ച്.എസ്.എസ്, ചെറുന്നിയൂർ ഗവ.എച്ച്.എസ്, വർക്കല എസ്.വി പുരം ഗവ.എൽ.പി.എസ് എന്നീ സ്‌കൂളുകൾക്കാണ് അവധി നൽകിയത്.
ഗണേഷ് കുമാറിന് സിനിമ ഇല്ല, ഗതാഗത വകുപ്പു മാത്രം ; മാറ്റം വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ്
കേരള കോണ്‍ഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാറിനു സിനിമാ വകുപ്പു നല്‍കേണ്ടതില്ലെന്ന് സിപിഎം നേതൃയോഗത്തില്‍ തീരുമാനം. തല്‍ക്കാലം പാര്‍ട്ടിയുടെ കൈവശമുള്ള വകുപ്പ് മാറേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. നടന്‍ കൂടിയായ ഗണേഷ് കുമാറിന് ഗതാഗത വകുപ്പിനൊപ്പം സിനിമാ വകുപ്പും നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് പാര്‍ട്ടി മുഖ്യമന്ത്രിക്കു കത്തു നല്‍കി. ഈ സാഹചര്യത്തിലാണ് ഇന്നു ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് ഇക്കാര്യം പരിഗണിച്ചത്.
കനത്ത മൂടല്‍ മഞ്ഞ്: മൂന്ന് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിടങ്ങളില്‍ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് മുന്നറിയിപ്പ്. ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും മൂടല്‍മഞ്ഞ് രൂക്ഷമാണ്. വ്യാഴാഴ്ച ഡല്‍ഹിയില്‍ 8.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. പുലര്‍ച്ചെ ഫോഗ് ലൈറ്റുകള്‍ ഉപയോഗിക്കാനും പൊതുജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ബസ് സര്‍വീസുകള്‍ക്കായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. വിവിധ ഇടങ്ങളില്‍ ഉണ്ടായ റോഡപകടത്തില്‍ ആറ് പേര്‍ മരിക്കുകയും […]
സംസ്ഥാനത്ത് 379 പേർക്ക് കൂടി കൊവിഡ്; 2552 പേർ ചികിത്സയിൽ
സംസ്ഥാനത്ത് 379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2552 പേർ ചികിത്സയിലാണ്. കൊവിഡ് ബാധിച്ച് മരിച്ചത് 2 പേരാണ്. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 90 ശതമാനവും കേരളത്തില്‍. അതിനാല്‍ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളില്‍ കൊവിഡ് ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷം കഴിയുമ്പോള്‍ രോഗബാധിതരുടെ എണ്ണമുയരാതിരിക്കാന്‍ ശ്രദ്ധ വേണം.അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കൂടുതല്‍ പേര്‍ രോഗമുക്തി നേടി. ഇതോടെ നേടിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,799 ആയി കുറഞ്ഞു. ഈ മാസം 20 മരണം സ്ഥിരീകരിച്ചു. […]
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; പവന് 47,000ല്‍ താഴെ
സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 280 രൂപ ഇടിഞ്ഞ സ്വര്‍ണവില 47,000ല്‍ താഴെ എത്തി. 46,840 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 5855 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 47,120 രൂപയായി കുതിച്ച് ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഈ മാസം നാലിന് രേഖപ്പെടുത്തിയ പവന് 47,080 രൂപ എന്ന മുന്‍ റെക്കോര്‍ഡാണ് പഴങ്കഥയായത്. ഈ മാസം നാലിനാണ് ആദ്യമായി സ്വര്‍ണവില 47,000 കടന്നത്. […]
ദിവസം 80,000 പേർ വരെ: മകരവിളക്ക് കാലത്തെ വെർച്വൽ ക്യൂ നിറഞ്ഞു: ഇനി സ്‌പോട്ട് ബുക്കിങ്
മകരവിളക്കു കാലത്തേക്കുള്ള ശബരിമല വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. ഡിസംബർ 31 മുതൽ ജനുവരി 15 വരെയുള്ള ബുക്കിങ്ങാണ് പൂർത്തിയായത്. 80,000 പേർക്കാണ് വെർച്വൽ ക്യൂ ബുക്കിങ് അനുവദിച്ചിരുന്നത്. 15 വരെയുള്ള ബുക്കിങ് പൂർത്തിയായതായി ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജു അറിയിച്ചു. പ്രതിദിനം പതിനായിരം പേർക്ക് സ്‌പോട്ട് ബുക്കിങ്ങും നടത്താം. മണ്ഡലകാല പൂജകൾക്ക് ശേഷം അടച്ച ശബരിമല 30-ന് വൈകീട്ട് അഞ്ചിനാണ് തുറക്കുക. അതിനാൽ അതേ ദിവസത്തെ വെർച്വൽക്യൂ ബുക്കിങ് 26,000 എന്ന് നിജപ്പെടുത്തിയിരുന്നു. ഇത് പൂർത്തിയായി. […]



