ജില്ലാ വാർത്തകൾ

1 min read

പിഎസ് സി പരീക്ഷയില്‍ ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്ക് പ്രത്യേക പരിഗണന

ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്ക് പരീക്ഷ എഴുതുമ്പോള്‍ പ്രത്യേക പരിഗണന നല്‍കാന്‍ പിഎസ് സി തീരുമാനിച്ചു. ഇതിനായി ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈല്‍ വഴി അപേക്ഷിക്കണം. പരീക്ഷ എഴുതാനെത്തുന്നവര്‍ക്ക് ഇന്‍സുലിന്‍, ഇന്‍സുലിന്‍ പെന്‍, ഇന്‍സുലിന്‍ പമ്പ്, സിജിഎംസ് ( കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിട്ടറിങ് സിസ്റ്റം), ഷുഗര്‍ ഗുളിക, വെള്ളം എന്നിവ പരീക്ഷാ ഹാളിനുള്ളില്‍ അനുവദിക്കും. അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറില്‍ നിന്ന് നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് അടുത്തുള്ള പിഎസ് സി […]

1 min read

സിഐഎസ്എഫ് മേധാവിയായി നിന സിങ്; മറ്റ് കേന്ദ്ര സുരക്ഷാ ഏജൻസികൾക്കും പുതിയ മേധാവികൾ

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) മേധാവിയായി നിന സിങ്ങിനെ നിയമിച്ചു. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്. സിഐഎസ്എഫിൽ തന്നെ സ്പെഷ്യൽ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിക്കുകയായിരുന്നു. കൂടാതെ മറ്റ് കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്തേക്ക് പുതിയ മേധാവിമാർ എത്തി. സിആര്‍ പിഎഫ് ഡയറക്ടര്‍ ജനറലായി അനീഷ് ദയാലിനെ നിയമിച്ചു. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ITBP) മേധാവി ആയിരിക്കെയാണ് പുതിയ നിയമനം. അനീഷ് ദയാൽ ഒഴിഞ്ഞ സാഹചര്യത്തിൽ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടര്‍ […]

1 min read

ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ വൈകിട്ട്

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വർഷത്തിനു ശേഷമുള്ള മന്ത്രിസഭ പുനഃസംഘടന. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ​ഗണേഷിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോൺഗ്രസ് ബി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇന്ന് രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയവും കൂടി ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. […]

1 min read

ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിൽ കർശന നിയന്ത്രണവുമായി സംസ്ഥാന സർക്കാർ

ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിൽ കർശന നിയന്ത്രണവുമായി സംസ്ഥാന സർക്കാർ. ഡോക്ടേഴ്സ് താമസിക്കുന്ന സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസിന് അനുമതിയുള്ളൂ. സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ ഒഴികെയുള്ള എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്സിൻ്റെ സ്വകാര്യ പ്രാക്ടീസിന് കർശന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഡോക്ടർ താമസിക്കുന്ന സ്ഥലമാണെന്ന് വ്യക്തമാക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പിൽ ഹാജരാക്കണം. ആശുപത്രി, മെഡിക്കൽ സ്റ്റോറുകൾ എന്നിവയോടും ചേർന്നും, വാണിജ്യ സമുച്ചയങ്ങളിലും ഉൾപ്പടെ നടത്തുന്ന സ്വകാര്യ പ്രാക്ടീസിന് പിടി വീഴും. അത്തരക്കാർക്കെതിരെ കർശന […]

1 min read

91 മത് ശിവഗിരി തീർത്ഥാടനം :എക്സിബിഷൻ ഒരുക്കി KSEBL

91 മത്ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് KSEBL ഒരുക്കിയ എക്സിബിഷൻ പവലിയന്റെ ഉദ്ഘാടനം വർക്കല എം.എൽ.എ. അഡ്വ: വി.ജോയി നിർവഹിച്ചു. എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി ഋതംബരാനന്ദ സ്വാമികൾ ദീപം തെളിച്ച് നിർവഹിച്ചു. തുടർന്ന് വർക്കല മുൻസിപ്പൽ ചെയർമാൻ കെ എം ലാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ശിവഗിരി വാർഡ് കൗൺസിലർ രാജി ആർ., എക്സിബിഷൻ കമ്മിറ്റി ചെയർമാൻ ഡോ.എം. ജയരാജു, ലൈറ്റ് ആന്‍ഡ് സൗണ്ട് കമ്മിറ്റി ചെയര്‍മാന്‍ മണിരാജ് എന്നിവർ ആശംസകൾ […]

1 min read

ശിവഗിരി തീർത്ഥാടനം: മൃഗസംരക്ഷണ വകുപ്പിന്റെ പവലിയൻ മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

ശിവഗിരി: 91 മത് തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി ടണൽ വ്യൂവിൽ സംഘടിപ്പിച്ചിരിക്കുന്ന കാർഷിക വ്യാവസായിക വിപണന മേളയോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെപവലിയൻ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ, തീർത്ഥാടന സെക്രട്ടറി സ്വാമി റിതംഭരാനന്ദ, സ്വാമി ബോധിതീർഥ, അഡ്വ: വി ജോയ് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ കെ എം ലാ ജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്മിതാ സുന്ദരേശൻ, ഡോ: കൃഷ്ണകുമാർ, അരുൺകുമാർ, […]

1 min read

ആധുനിക കേരളത്തിന് തറക്കല്ലിട്ട മഹാത്മാവാണ് ശ്രീനാരായണഗുരുദേവൻ : മന്ത്രി എം. ബി. രാജേഷ്

ശിവഗിരി : ആധുനിക കേരളത്തിന് തറക്കല്ലിട്ട മഹാത്മാവാണ് ശ്രീനാരായണഗുരുദേവനെ എന്നും, ഗുരുദേവന്‍ ആയിരുന്നു കുമാരനാശാനെ കാലത്തിന് സംഭാവന ചെയ്തതെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അഭിപ്രായപ്പെട്ടു. ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി ആശാന്‍ ദേഹവിയോഗ ശതാബ്ദി ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശ്രീനാരായണഗുരുവുമായുള്ള കൂടിക്കാഴ്ചയാണ് മഹാകവി കുമാരനാശാനെ പാകപ്പെടുത്തിയത്. ചെറിയ കവിതകള്‍ രചിച്ചു നടന്ന വേളയില്‍ ഗുരുവിന്‍റെ അനുഗ്രഹമായിരുന്നു അടിമുടി മാറ്റിയത്. ശ്രീനാരായണഗുരു തന്നെ എപ്രകാരമാണ് സ്വാധീനിച്ചതെന്ന് ആശാന്‍ രേഖപ്പെടുത്തിയിരുന്നു. ഗുരുവിനെ ദൈവമായിട്ടാണ് ആശാന്‍ […]

1 min read

സന്നിധാനവും പതിനെട്ടാം പടിയും ശുചീകരിച്ചു

ശബരിമല : മണ്ഡലകാല പൂജകൾ കഴിഞ്ഞ് നട അടച്ചതോടുകൂടി ശബരിമല സന്നിധാനവും പരിസരപ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പതിനെട്ടാംപടിയും സന്നിധാനവും വെള്ളം ഒഴിച്ച് വൃത്തിയാക്കി. മരാമത്ത് വകുപ്പും കേരള അഗ്നിരക്ഷാസേനയും ശബരിമല വിശുദ്ധി സേനയും സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മണ്ഡലപൂജകൾ കഴിഞ്ഞു നടയടച്ചതിനു ശേഷമുള്ള ആദ്യ ദിവസമായ വ്യാഴാഴ്ച്ച സന്നിധാനം, പതിനെട്ടാം പടി, മാളികപ്പുറം, വാവര്നട, മഹാകാണിക്ക, അരവണ കൗണ്ടർ പരിസരം, നടപ്പന്തൽ, ക്യൂ കോംപ്ലക്സ് എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സന്നിധാനവും പതിനെട്ടാം പടിയും […]

1 min read

നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു

പ്രശസ്‌ത നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ (51) അന്തരിച്ചു. അന്ത്യം തിരുവന്തപുരത്ത് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്. തിരുവനതപുരം ജനറൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പതിനഞ്ചാമത്തെ വയസു മുതൽ നാടകങ്ങൾ എഴുതിത്തുടങ്ങിയ ഇദ്ദേഹം മുപ്പതോളം നാടകങ്ങൾ എഴുതുകയും അറുപതിൽപ്പരം നാടകങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്.മുപ്പത് വർഷക്കാലമായി ഇന്ത്യൻ തീയേറ്റർ രംഗത്തെ ശക്തമായ സാന്നിദ്ധ്യമാണ് പ്രശാന്ത് നാരായണന്‍. നാടക രചിതാവ്, സംവിധായകൻ, നടൻ, കോളമിസ്റ്റ്, വാഗ്മി, കഥകളി നടൻ, കഥകളി സാഹിത്യകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, എന്നീ നിലകളിൽ പ്രശസ്തനാണ് പ്രശാന്ത് […]

1 min read

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നു : മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി പ്രൊഫസര്‍, അസോ. പ്രൊഫസര്‍, അസി. പ്രൊഫസര്‍ ഓരോ തസ്തിക വീതവും 2 സീനിയര്‍ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു. ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനമാണ് കേരളം. മികച്ച ജീവിതനിലവാരവും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങളും സാമൂഹ്യ സുരക്ഷയുമെല്ലാം ആയുര്‍ദൈര്‍ഘ്യം കൂടുന്നതിന് കാരണമാണ്. വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമാണ്. ആര്‍ദ്രം മിഷന്റെ ഭാഗമായി വയോജന […]

error: Content is protected !!