Latest Posts
ദേശീയം
Let’s dive into today’s hottest headlines.
Highlight
The news everyone’s talking about — right here!
Popular News
Don’t miss this breaking popular update.
സോളാർ കേസിൽ ആരാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കിയതെന്ന് എല്ലാവർക്കും അറിയാം. ഇതൊരു അടഞ്ഞ അധ്യായമാണ്.സോളാർ കേസിൽ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ആവർത്തിച്ച് ചാണ്ടി ഉമ്മൻ.
അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിന് നേർ വിപരീത അഭിപ്രായമാണ് ചാണ്ടി ഉമ്മൻ പങ്കുവച്ചത്. സോളാർ കേസിൽ ആരാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കിയതെന്ന് എല്ലാവർക്കും അറിയാം. ഇതൊരു അടഞ്ഞ അധ്യായമാണ്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ചാണ്ടി പറഞ്ഞു. “ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്’ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. ജോപ്പന്റെ അറസ്‌റ്റിനെക്കുറിച്ചുളള വി ഡി സതീശന്റെയും കെ സി ജോസഫിന്റെയും വെളിപ്പെടുത്തലിൽ ഏതാണ് സത്യമെന്ന് അറിയില്ലെന്നും ചാണ്ടി പറയുന്നു. സോളാർ കേസിൽ ഇനിയൊരു അന്വേഷണത്തിന്റെ […]
കന്നിമാസപൂജ- ശബരിമല ക്ഷേത്രനട തുറന്നു.സെപ്റ്റംബർ 22 വരെ ക്ഷേത്രനട തുറന്നിരിക്കും.
കന്നിമാസപൂജ……ശബരിമല ക്ഷേത്രനട തുറന്നു.സെപ്റ്റംബർ 22 വരെ ക്ഷേത്രനട തുറന്നിരിക്കും.. കന്നിമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട ഇന്നലെ വൈകുന്നേരം 5 മണിക്ക് ആണ് തുറന്നത്.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു.ശേഷം മേല്‍ശാന്തി ഗണപതി,നാഗര്‍ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകരുകയായിരുന്നു.തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.മാളികപ്പുറം മേല്‍ശാന്തി വി.ഹരിഹരന്‍ […]
വിശ്വകർമ്മ ദിന ആഘോഷം – തമിഴ് വിശ്വകർമ്മ സമൂഹം തിരുവനന്തപുരം
സെപ്റ്റംബർ 17 വിശ്വകർമ്മ ദിന ആഘോഷം തമിഴ് വിശ്വകർമ്മ സമൂഹം തിരുവനന്തപുരം ജില്ലാ കമ്മിറ്റി കിള്ളിപ്പാലം തമിഴ് സംഘം ഹാളിൽ വച്ച് സമൂഹം സംസ്ഥാന പ്രസിഡന്റ് ആർ.എസ്.മണിയൻ ഉത്ഘാടനം ചെയ്തു. പ്രധാനമന്ത്രി വിശ്വകർമ്മ യോജന എന്ന കേന്ദ്ര സർക്കാർ പദ്ധതിയെ പാരമ്പര്യ തൊഴിലാളികളായ നാം പരമാവധി പ്രയോജനപ്പെടുത്താൻ മുന്നോട്ട് വരണമെന്നും വിശ്വകർമ്മ ദേവന്റെ പേരിൽ വിശ്വകർമ്മ സമൂഹത്തിനെ കൈപിടിച്ച് ഉയർത്താൻ തയ്യാറായ കേന്ദ്ര സർക്കാരിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അറിയിച്ചു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ […]
പാരിപ്പള്ളി അക്ഷയ സെന്ററിൽ യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു. ഭർത്താവ് സ്വയം കഴുത്തറുത്ത ശേഷം സമീപത്തെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു
കൊല്ലത്ത് പാരിപ്പള്ളിയില്‍ അക്ഷയ സെന്ററിൽ യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു. പാരിപ്പള്ളി പരവൂർ റൂട്ടിൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അക്ഷയ സെന്ററിൽ ആയിരുന്നു സംഭവം. ഇന്ന് രാവിലെ മുത്താന സ്വദേശിനിയും കെട്ടിടം ജങ്ഷനിൽ വാടകക്ക് താമസിക്കുന്ന അക്ഷയ ജീവനക്കാരിയായ 35 വയസ്സുള്ള നദീറയാണ് ദാരുണമായി കൊല്ലപ്പെട്ടത്. നദീറയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് റഹീം അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരെ ഭയപ്പെടുത്തി അവിടെ നിന്ന് ഓടി 400 മീറ്റർ അകലെയുള്ള ഉള്ള കിണറ്റിലെ മൂടി ഇളക്കി കയ്യിൽ ഇരുന്ന കത്തി ഉപയോഗിച്ച് […]
ന്യൂനമർദ്ദം ശക്തി പ്രാപിച്ചു: കേരളത്തിൽ മഴ തുടരും
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി ശക്തി പ്രാപിച്ച് ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് സ്ഥിതി ചെയ്യുന്നു. അടുത്ത രണ്ടു ദിവസം ഒഡിഷ – ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു
പി.പി. മുകുന്ദൻ (77) അന്തരിച്ചു. മുൻ ആർ.എസ്. എസ് പ്രചാരകൻ ആയിരുന്നു . ബി.ജെ. പി മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി , ക്ഷേത്രീയ സംഘടനാ ജന.സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. ഇന്ന് രാവിലെ 8.11 ന് അമ്യത ഹോസ്പിറ്റലിൽ മരണം സ്ഥിരീകരിച്ചു. സ്വദേശം കണ്ണൂർ മണത്തണ . ഇരിട്ടി താലൂക്ക്. സഹോദരങ്ങൾ പരേതനായ കുണ്ണിരാമൻ, പി.പി. ഗണേശൻ , പി.പി. ചന്ദ്രൻ . കഴിഞ്ഞ 60 വർഷത്തോളമായി പൊതുരംഗത്ത് പ്രവർത്തിച്ചു വരുന്നു. പി പി […]
നിപ വൈറസ് ബാധ: ഭയം വേണ്ട, പക്ഷെ പ്രതിരോധം പ്രധാനമാണ്: മന്ത്രി വീണാ ജോര്‍ജ് – ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സാഹചര്യത്തില്‍ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കുക എന്നത് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ്. · വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ (വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങള്‍ തുടങ്ങിയവ) ആണ് വൈറസ് മനുഷ്യരില്‍ എത്തുക .· വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷങ്ങള്‍ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ […]
നിപ വന്നതിനു ശേഷമുള്ള ചികിത്സ പ്രയാസകരം; രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ ഇവ
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. കൂടാതെ വവ്വാലുകള്‍ കടിച്ച ചാമ്ബങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങള്‍ ഒഴിവാക്കുക രോഗിയുമായി സമ്ബര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. രോഗിയുമായി ഒരു മീറ്റര്‍ […]
കൊച്ചിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: കടമക്കുടിയിലെ കൂട്ടമരണത്തിന് കാരണം സാമ്പത്തികബാധ്യതയെന്ന് സൂചന. കടമക്കുടി മാടശ്ശേരി നിജോ(39) ഭാര്യ ശില്‍പ(29) മക്കളായ ഏയ്ബല്‍(ഏഴ്) ആരോണ്‍(അഞ്ച്) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് കൂട്ടആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നിര്‍മാണത്തൊഴിലാളിയും ആര്‍ട്ടിസ്റ്റുമാണ് നിജോ. കടമക്കുടിയിലെ വീടിന്റെ മുകള്‍നിലയിലാണ് നിജോയും ഭാര്യയും രണ്ടുമക്കളും താമസിക്കുന്നത്. നിജോയുടെ രണ്ട് മൊബൈല്‍നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടതെന്നാണ് സഹപ്രവര്‍ത്തകന്‍ പറഞ്ഞത്.നിജോയും ഭാര്യ ശില്‍പയും തൂങ്ങിമരിച്ചനിലയിലായിരുന്നു. മക്കളായ ഏയ്ബലിന്റെയും ആരോണിന്റെയും മൃതദേഹങ്ങള്‍ മുറിയിലെ […]
ശ്രീനാരായണഗുരു അനുപമേയനായ വിശ്വഗുരു ;
മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി – രാംനാഥ് കോവിന്ദ്
ശ്രീനാരായണഗുരു ലോകചരിത്രത്തില്‍ അനുപമേയമായ വ്യക്തി വൈശിഷ്ട്യം പുലര്‍ത്തിയ വിശ്വഗുരുവായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. ബഹറിനില്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി, ബില്ലവ അസ്സോസിയേഷന്‍ – ഗുരുസേവാസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 169-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാംനാഥ് കോവിന്ദ്. ഭാരതത്തിന്‍റെ ചരിത്രത്തില്‍ നിരവധി മഹാഗുരുക്കന്‍മാര്‍ അവതരിച്ച് ഭാരതത്തെ അനുഗ്രഹിച്ചിട്ടുണ്ട്. ധര്‍മ്മസംസ്ഥാപനമാണ് ഒരു മഹാഗുരുവിന്‍റെ ജന്‍മോദ്ദേശം. ആ പാരമ്പര്യത്തില്‍ കേരളത്തില്‍ ജനിച്ച ശ്രീനാരായണ ഗുരു ലോകനേതാക്കന്‍മാരായ മഹാപുരുഷന്‍മാര്‍ക്ക് പോലും ആദരണീയനായിരുന്നു. നോബല്‍ സമ്മാന […]



