Popular News

Don’t miss this breaking popular update.

സംസ്ഥാനത്ത് നബിദിനത്തിനുള്ള പൊതുഅവധി 28 ലേക്ക് മാറ്റി . നിലവിൽപൊതു അവധി 27നായിരുന്നു.ഇത് 28ലേക്ക് മാറ്റി. പകരം 27ന് പ്രവൃത്തിദിനമായിരിക്കും.…
1 min read

സോളാർ കേസ് : ഷാഫി പറമ്പിലിന്റെ അടിയന്തര
പ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി

സോളാര്‍ തട്ടിപ്പ് കേസുകള്‍ കേരളത്തിലെ ഭരണരംഗത്ത് യുഡിഎഫ് നേതൃത്വത്തില്‍ നടന്ന അധികാര ദുര്‍വിനിയോഗത്തി ന്‍റെയും അഴിമതിയുടെയും അരാജകത്വത്തിന്‍റെയും സ്വാധീനം എത്ര വലുതാണെന്ന് തുറന്ന് കാണിച്ച സംഭവമാണ്. നാടിന്‍റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതിയെയാണ് കോടികള്‍ അഴിമതിയിലൂടെ തട്ടിയെടുക്കുന്ന അവസരമാക്കി മാറ്റിയത്. ഇതാണ് നിങ്ങള്‍ നിയമിച്ച ജൂഡീഷ്യല്‍ കമ്മീഷന്‍റെ കണ്ടെത്തല്‍. തട്ടിപ്പുകാരും ഇടനിലക്കാരും ഭരണത്തിന്‍റെ ഇടനാഴികളില്‍ ആധിപത്യം സ്ഥാപിച്ച അവസ്ഥയാണ് ഇതുണ്ടാക്കിയത്. ആരായിരുന്നു ഇതിന് ഉത്തരവാദി എന്ന് പരിശോധിക്കുമ്പോള്‍ ‘അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍’എന്നുപറഞ്ഞതുപോലെയാണ് അന്നത്തെ അവസ്ഥ. സോളാര്‍ […]

1 min read

വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സെപ്റ്റംബർ 8 മുതൽ 15 വരെ
ഫിസിയോതെറാപ്പി ക്യാമ്പ്
നടക്കും

സെപ്തംബർ 8 ദേശീയ ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് പ്രിവൻഷൻ ആൻറ് മാനേജ്മെന്റ് ഓഫ് ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന സന്ദേശം നൽകി വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സെപ്റ്റംബർ 8 മുതൽ 15 വരെഫിസിയോതെറാപ്പി ക്യാമ്പ്സംഘടിപ്പിച്ചിരിക്കുന്നു. ഫിസിയോതെറാപ്പിസ്റ്റ്മാരായ സുമി കൃഷ്ണൻ,പ്രിയജ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷനും പ്രൊസീജിയറുകൾക്ക് 30% ഇളവും ലഭിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.9400050200, 04702602248, 2602249, 2601228

1 min read

ഫോട്ടോസ്റ്റാറ്റ് നിരക്ക് ഏകീകരിക്കണം;ഇന്റർനെറ്റ്, ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം: തുടർച്ചയായി ഉണ്ടാകുന്ന പേപ്പർ, വൈദ്യുതി ചാർജ് വർദ്ധന ദോഷകരമായി ബാധിച്ചിരിക്കുന്നതിനാൽ സംസ്ഥാനത്ത് ഫോട്ടോസ്റ്റാറ്റ് നിരക്ക് ഒരു കോപ്പിക്ക് നാലു രൂപയായി ഏകീകരിക്കണമെന്ന് ഇന്റർനെറ്റ്, ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഇ ഫയലിംഗ് സംവിധാനം നടപ്പിലാക്കുന്നതോടുകൂടി സംസ്ഥാനത്തെ എല്ലാ ഓൺലൈൻ സെന്ററുകളും പദ്ധതി നടത്തിപ്പിന്റെ ഭാഗമായി മിതമായ നിരക്കിൽ സേവനം ചെയ്യാൻ തയ്യാറാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് മജീദ് മൈ ബ്രദർ അധ്യക്ഷത വഹിച്ചു. സംഘടനാ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി റൂയേഷ് […]

1 min read

കേരള മീഡിയ അക്കാദമിയുടെ മാധ്യമസംഗമം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും

കേരള മീഡിയ അക്കാദമി ചെന്നൈയിലെ വിവിധ മലയാളി സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മീഡിയ മീറ്റ് 2023 തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും. സെപ്തംബര്‍ 8ന് വൈകുന്നേരം 5.00ന് ചെന്നൈ മലയാളി ക്ലബ് ആഡിറ്റോറിയത്തിലാണ് സമ്മേളനം.പ്രശസ്ത മാധ്യമസാരഥി ബിആര്‍പി ഭാസ്‌കറിന്റെ ‘The Changing Mediascape’ എന്ന പുസ്തകത്തിന്റെ പ്രകാശനവും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിനെ ആസ്പദമാക്കി , ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത, മീഡിയ അക്കാദമി നിര്‍മ്മിച്ച ഡോക്യുഫിച്ചറിന്റെ ‘Unmediated’ ന്റെ യുട്യൂബ് ചാനല്‍ പ്രദര്‍ശനഉദ്ഘാടനവും […]

1 min read

വാഹന അപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം ഗണ്യമായി കുറക്കുന്നതിന് എ ഐ ക്യാമറകൾ സഹായിക്കുന്നു എന്ന കാര്യം ഉറപ്പിക്കുകയാണ് ആഗസ്റ്റ് മാസത്തെ കണക്കുകൾ

കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തെയും ഈ വർഷം ആഗസ്റ്റിലെയും കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ വാഹന അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ 81 ശതമാനം കുറവുണ്ടായി.കഴിഞ്ഞ വർഷം ആഗസ്റ്റിൽ വാഹന അപകടങ്ങളിൽ 307 പേർക്ക് ജീവൻ നഷ്ടമായെങ്കിൽ ഈ ആഗസ്റ്റിൽ അത് 58 ആയി കുറഞ്ഞു. എ ഐ ക്യാമറ രക്ഷിച്ചത് 249 ജീവനുകൾ . മാസം തോറും വർദ്ധിച്ച് വന്നിരുന്ന അപകട മരണങ്ങളിലാണ് എ ഐ ക്യാമറ കുത്തനെ ഇടിവുണ്ടാക്കിയത്.അപകടങ്ങളുടെ എണ്ണത്തിൽ 68 ശതമാനവും പരിക്ക് പറ്റുന്നവരുടെ […]

1 min read

ഇടവയിൽ പമ്പ് സെറ്റ് റിപ്പയറിംഗ് ജോലിക്കിടെ കിണറ്റിലെ തൊടിയിൽ നിന്ന് കാൽ വഴുതി വീണ യുവാവ് മരണപ്പെട്ടു

വർക്കല: പമ്പ് സെറ്റ് റിപ്പയറിംഗ് ജോലിക്കിടെ കിണറ്റിലെ തൊടിയിൽ നിന്ന് കാൽ വഴുതി വീണ യുവാവ് മരണപ്പെട്ടു. ഇടവ വെൺകുളം കല്ലുവിള വീട്ടിൽ റംഷാദ് (45) ആണ് മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ ഇടവ വെൺകുളത്തെ ഒരു വീട്ടിൽ പമ്പ് സെറ്റിന്റെ പണിക്ക് കിണറ്റിലിറങ്ങിയതായിരുന്നു റംഷാദ്. 35 അടിയോളം താഴ്ചയുളള കിണറ്റിൽ 12 അടിയിലേറെ വെളളമുണ്ടായിരുന്നു. വർക്കല ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തി. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: റിഹാസ്, റംസാന.

1 min read

‘ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുന്നവർ വലിയ വിലകൊടുക്കേണ്ടി വരും’: പേര് മാറ്റൽ തർക്കത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഇന്ത്യ – ഭാരത് പെരുമാറ്റൽ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്ന ആളുകൾ അടിസ്ഥാനപരമായി ചരിത്രത്തെ നിഷേധിക്കാൻ ശ്രമിക്കുകയാണെന്നും,  ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുന്നവർ വലിയ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. പാരീസിലെ സയൻസസ് പിഒ സർവകലാശാലയിൽ സംസാരിക്കവെയാണ് രാഹുലിന്റെ പരാമർശം  “രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്ന ആളുകൾ അടിസ്ഥാനപരമായി ചരിത്രത്തെ നിഷേധിക്കാൻ ശ്രമിക്കുകയാണ്. അങ്ങനെ ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കാൻ ശ്രമിക്കുന്ന ഏതൊരാളും അവരുടെ പ്രവൃത്തികൾക്ക് വലിയ വില […]

1 min read

അഞ്ച് ദിവസം മഴ തുടരും

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായതോ ഇടത്തരം രീതിയിലുള്ളതോ ആയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച (സെപ്റ്റംബർ 11) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

1 min read

ഇന്ത്യ സഖ്യത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങി: കെ.സി.വേണുഗോപാല്‍ എംപി

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു. കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താൻ എംപി നടത്തിയ ഏകദിന സത്യാഗ്രഹവും ബഹുസ്വരതാ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. ബിജെപിയുടെ കോട്ടയായ യുപിയിലും അത് പ്രകടമായി. കഴിഞ്ഞ ദിവസം 6 സംസ്ഥാനങ്ങളിലായി 7 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാലും ഇന്ത്യ സഖ്യം നേടി. വരുന്ന പൊതുതിരഞ്ഞടുപ്പോടെ മോദിയെ ഇന്ത്യ സഖ്യം […]

error: Content is protected !!